സിലിയെ കൊന്നത് സ്വര്‍ണം തട്ടിയെടുക്കാനെന്ന് കുടത്തായി കൊലപാതകക്കേസുകളിലെ ഒന്നാം പ്രതി ജോളിയുടെ മൊഴി. സിലിയുടെ മരണശേഷം സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലായിരുന്നു.

ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ സ്വര്‍ണം പള്ളിയില്‍ കൊടുത്തുവെന്നാണ് ഷാജു പറഞ്ഞിരുന്നത്. സിലിയുടെ സ്വര്‍ണാഭരണങ്ങള്‍ ജോളി സ്വന്തമാക്കിയിരിക്കാമെന്നും ഇതിനായാണ് സിലിയെ കൊലപ്പെടുത്തിയതെന്നും സിലിയുടെ കുടുംബം പറഞ്ഞു.

അമ്പത് പവന്‍ സ്വര്‍ണമാണ് കല്യാണത്തിന് നല്‍കിയത് എന്നാല്‍ തിരിച്ച് നല്‍കിയത് താലിമാല മാത്രമാണെന്നും സിലിയുടെ കുടുംബം പറഞ്ഞു.