തൊഴിയൂര്‍ സുനില്‍ വധം; രണ്ടുപേര്‍ കസ്റ്റഡിയില്‍

തൃശൂര്‍ തൊഴിയൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുനില്‍കുമാര്‍ കൊല്ലപ്പെട്ട കേസില്‍ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍.

നിരപരാധികളായ സിപിഐഎം പ്രവര്‍ത്തകര്‍ പ്രതിചേര്‍ക്കപ്പെടുകയും ശിക്ഷ അനുഭവിക്കുകയും ചെയ്ത കേസായിരുന്നു ഇത്.

അറസ്റ്റിലായി ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ സിപിഐഎം പ്രവര്‍ത്തകര്‍ നടത്തിയ നിയമപോരാട്ടമാണ് ഈ നീതി നിഷേധം വെളിച്ചത്ത് കൊണ്ടുവന്നത്.

മറ്റൊരു കേസില്‍ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്യുന്നതിനിടെയാണ് സുനില്‍കുമാര്‍ കൊലപാതകത്തിലെ തീവ്യവാദ ബന്ധം പുറത്തുവരുന്നത്.

അഞ്ചങ്ങാടി സ്വദേശി യൂസഫലിയും, ഉസ്മാനുമാണ് പിടിയിലായത്. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ നെടുംമ്പാശേരി വിമാനത്താവളത്തില്‍ നിന്നുമാണ് യൂസഫലി പിടിയിലാവുന്നത്.

ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി. പ്രതികള്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന് അന്ന് പൊലീസും നേതാക്കളും തങ്ങളെകൊണ്ട് നിര്‍ബന്ധിച്ച് പറയിക്കുകയായിരുന്നുവെന്ന് സുനില്‍കുമാറിന്റെ കുടുംബം കൈരളി ന്യൂസിനോട് പറഞ്ഞു.

യഥാര്‍ഥ പ്രതികളെ തിരിച്ചറിഞ്ഞ ശേഷം ആര്‍എസ്എസും ബിജെപിയും തങ്ങളെ തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും സുനില്‍ കുമാറിന്റെ കുടുംബം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News