തൊഴിലുറപ്പ് തൊഴിലിനിടെ തൊഴിലാളിയുടെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റി; രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്

തിരുവനന്തപുരത്ത് തൊഴിലുറപ്പ് തൊഴിലാളിയുടെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റി കൂടെയുണ്ടായിരുന്ന തൊഴിലാളികളുടെ സമയോചിതമായ ഇടപെടലാണ് പെരുമ്പാമ്പിന്റെ പിടിയില്‍ നിന്നും ഇയാളെ രക്ഷപ്പെടുത്തിയത്.

പെരുംകുളങ്ങര പത്മാവിലാസത്തില്‍ ഭുവനചന്ദ്രന്‍ നായരുടെ കഴുത്തിലാണ് പെരുമ്പാമ്പ് ചുറ്റിയത്. തിരുവനന്തപുരത്ത് നെയ്യാര്‍ ഡാമിനടുത്ത് കിക്മ കോളേജ് അങ്കണത്തില്‍ തൊഴിലുറപ്പ് തൊഴിലിന്റെ ഭാഗമായി കാട് വെട്ടിത്തളിക്കുന്നതിനിടെ തൊഴിലാളികള്‍ പെരുമ്പാമ്പിനെ കണ്ടെത്തുകയായിരുന്നു.

വനപാലകരെത്തും മുമ്പെ പത്തടിയിലധികം നീളമുള്ള പാമ്പിനെ പിടികൂടി ചാക്കിലാക്കാന്‍ ശ്രമിച്ചു എന്നാല്‍ പാമ്പിന്റെ മധ്യഭാഗം പിടിച്ചിരുന്ന ഭുവനചന്ദ്രന്‍ നായരുടെ കയ്യില്‍ നിന്ന് പാമ്പിലുള്ള പിടി വിട്ടുപോയതോടെ പാമ്പ് ഇയാളുടെ കഴുത്തില്‍ ചുറ്റുകയായിരുന്നു. ഇയാളുടെ കഴുത്തിന് സാരമായ പരുക്കുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here