‘നെന്മ മെരം’ ഫിറോസിനോട്: ഗുണ്ടായിസവും സൈബര്‍ ലിഞ്ചിങ്ങും കയ്യില്‍ വെച്ചാല്‍ മതി, ഇവിടെ ചെലവാകില്ല

തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ച് പരാമര്‍ശങ്ങള്‍ നടത്തിയ ഫിറോസ് കുന്നുംപറമ്പിലിനെതിരെ വിമര്‍ശന വുമായി അഡ്വ.ഹരീഷ് വാസുദേവന്‍.

ഹരീഷ് വാസുദേവന്റെ പ്രതികരണം:

ഫിറോസ് കുന്നുംപറമ്പില്‍ എന്ന ഫ്രോഡിനെതിരെ ക്രിമിനല്‍ കേസെടുത്ത് അകത്തിടാന്‍ എന്താണ് താമസം എന്നു മനസിലാകുന്നില്ല.

ചികിത്സാ സഹായങ്ങളുടെ പേരില്‍ വിദേശത്ത് നിന്ന് അനധികൃതമായി കോടിക്കണക്കിനു രൂപ കൈപറ്റുകയും, അതെടുത്ത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ദുരൂപയോഗിക്കുകയും, അതിന് ഒരു അക്കൗണ്ടബിലിറ്റിയും ഇല്ലാതിരിക്കുകയും, മനുഷ്യരുടെ ഉള്ളിലെ നന്മ ചൂഷണം ചെയ്യുകയും ചെയ്യുന്ന ഫിറോസ് എന്ത് ചാരിറ്റി ചെയ്യുന്നുവെന്നാണ് .

ചാരിറ്റി ചെയ്യുന്നത് ഓരോ രോഗിയുടെയും വിഷമതകള്‍ കണ്ട് സഹായം ചെയ്യുന്ന നന്മയുള്ള കുറെ മനുഷ്യരാണ്. അതില്‍ നല്ലൊരു ശതമാനം സക്കാത്തില്‍ വിശ്വസിക്കുന്ന മുസ്ലിം സഹോദരന്മാരാണ്. അത് വാങ്ങിച്ചു കണക്ക് ബോധിപ്പിക്കാതെ ചെലവാക്കുന്ന നെന്മമരമല്ല. അയാളെ വിമര്‍ശിച്ച ഒരു സ്ത്രീയെ പരസ്യമായി verbal abuse ചെയ്യുന്ന ഒറ്റക്കാര്യം മതി ഫിറോസിന്റെ മാനസിക നിലവാരം മനസിലാക്കാന്‍.

വനിതാ കമ്മീഷന്റെ ‘കേസെടുപ്പ്’ ഉടായിപ്പുകളല്ല, കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണവും നടപടിയുമാണ് വേണ്ടത്. അതിനു താമസമെന്ത് എന്നു മനസിലാകുന്നില്ല.

ഗുണ്ടായിസവും സൈബര്‍ ലിഞ്ചിങ്ങും കയ്യില്‍ വെച്ചാല്‍ മതി. ഇവിടെ ചെലവാകില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News