ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെയും വോട്ട് കച്ചവടത്തിന്റെ തെളിവുകള്‍ മറ നീക്കി പുറത്ത്.

തെരഞ്ഞെടുപ്പ് അടുത്തെത്തിയതോടെയാണ് കൂടുതല്‍ പരസ്യമായ രീതിയില്‍ കോണ്‍ഗ്രസ് ബിജെപി അവിശുദ്ധ ബാന്ധവം പുറത്തുവന്നത്.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണ് കോണ്‍ഗ്രസ് ബിജെപി ബന്ധം പരസ്യമായിരിക്കുന്നത്. കോണ്‍ഗ്രസ് ബിജെപി പ്രചാരണ സാമഗ്രികള്‍ സൂക്ഷിച്ചിരിക്കുന്നത് ഒരേ സ്ഥലത്ത്.

ഇതിന്റെ ദൃശ്യങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു. വട്ടിയൂര്‍ക്കവിലെ കാച്ചാണി നാല്‍പത്തിനാലാം നമ്പര്‍ ബൂത്തിലാണ് ബിജെപിയുടെ പ്രചാരണ സാമഗ്രികള്‍ കോണ്‍ഗ്രസ് ബൂത്തില്‍ സൂക്ഷിച്ചിരിക്കുന്നത്. ഇരുപാര്‍ട്ടികള്‍ക്കും വേണ്ടി പ്രചാരണം നടത്തുന്നതും ഒരേ ആളുകളാണെന്നും നാട്ടുകാര്‍ പറഞ്ഞു.