ഇലക്ഷൻ കമ്മീഷന് എൽഡിഎഫ് പരാതി നൽകി. കോന്നി മണ്ഡലത്തിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി അഡ്വക്കറ്റ് കെ യു ജനീഷ് കുമാറിനെ അപകീർത്തിപ്പെടുത്താൻ വേണ്ടി നടക്കുന്ന കുപ്രചരണത്തിനെതിരെ ചീഫ് ഇലക്ട്രൽ ഓഫീസർ ടിക്കാറാം മീണ, പത്തനംതിട്ട ജില്ലാ കളക്ടർ ജില്ലാ പോലീസ് മേധാവി
റിട്ടേണിംഗ് ഓഫീസർ എന്നിവർക്ക് പരാതി നൽകി.

യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി പ്രസിദ്ധീകരിച്ച അഭ്യർത്ഥന നോട്ടീസിലും, ചാണക്യഎന്ന ഓൺലൈൻ ചാനലിലും ആണ് അപകീർത്തികരമായ ആക്ഷേപങ്ങൾ ഉന്നയിച്ചിട്ടുള്ളത് വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ ഉന്നയിച്ച് എൽഡിഎഫ് സ്ഥാനാർത്ഥിയെ അപകീർത്തിപ്പെടുത്താൻ നടത്തിയ നീക്കങ്ങൾക്കെതിരെ ചീഫ് ഇലക്ഷൻ ഏജൻറെ അഡ്വക്കറ്റ് ഓമല്ലൂർ ശങ്കരനാണ് പരാതി നൽകിയത്.