ഉപതിരഞ്ഞെടുപ്പ്; അഞ്ച് മണ്ഡലങ്ങളിലെയും അന്തിമ വോട്ടർപട്ടിക തയ്യാറായി

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലെ അന്തിമ വോട്ടർപട്ടിക തയ്യാറായി. ആകെ ഒൻപത് ലക്ഷത്തി അൽപത്തി ഏ‍ഴായിരത്തി അഞ്ചൂറ്റിയൊമ്പത് വോട്ടർമാരാണുള്ളത്. ഏറ്റവും കൂടുതൽ വോട്ടർമാർ ഉള്ളത് മഞ്ചേശ്വരം മണ്ഡലത്തിലാണ്.

2019 ജനുവരിയിലെ വോട്ടർപട്ടികയാണ് ഉപതെരഞ്ഞെടുപ്പുകൾക്ക് ഉപയോഗിക്കുന്നത്. ഇതിനുപുറമേ, ഉപതിരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ച ദിവസം വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ലഭിച്ച അപേക്ഷകൾ കൂടി പരിശോധിച്ച് അർഹരായവരെ ഉൾപ്പെടുത്തി സപ്ലിമെൻററി ലിസ്റ്റ് ഉൾപ്പെടെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സെപ്റ്റംബർ 30 ലെ അന്തിമപട്ടിക പ്രകാരം മഞ്ചേശ്വരം മണ്ഡലത്തിൽ 2,14,779 വോട്ടർമാരുണ്ട്. ഇതിൽ 1,07,851 പേർ പുരുഷൻമാരും 1,06,928 പേർ സ്ത്രീകളുമാണ്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 2,12,086 വോട്ടർമാരാണ് മണ്ഡലത്തിൽ ഉണ്ടായിരുന്നത്. 2693 വോട്ടർമാരുടെ വർധനവാണ് ഇത്തവണയുണ്ടായിട്ടുള്ളത്.

എറണാകുളം മണ്ഡലത്തിൽ 1,55,306 വോട്ടർമാരുണ്ട്. ഇതിൽ 76,184 പുരുഷൻമാരും 79,119 സ്ത്രീകളും മൂന്നു ട്രാൻസ്‌ജെൻഡർമാരും ഉൾപ്പെടുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 1,52,401 വോട്ടർമാരാണ് എറണാകുളത്തുണ്ടായിരുന്നത്. ഇത്തവണ 2905 വോട്ടർമാരുടെ വർധനയാണുള്ളത്. അരൂർ മണ്ഡലത്തിൽ 1,91,898 വോട്ടർമാരാണുള്ളത്. ഇതിൽ 94,153 പുരുഷൻമാരും 97,745 സ്ത്രീകളുമാണുള്ളത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 1,89,936 വോട്ടർമാരാണ് അരൂർ നിയമസഭാ മണ്ഡലത്തിൽ ഉണ്ടായിരുന്നത്. 1962 വോട്ടർമാരുടെ വർധനവാണ് ഇത്തവണയുണ്ടായത്.കോന്നി മണ്ഡലത്തിൽ 93,533 പുരുഷൻമാരും 1,04,422 സ്ത്രീകളും ഒരു ട്രാൻസ്‌ജെൻഡറും ഉൾപ്പെടെ 1,97,956 വോട്ടർമാരുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 1,94,705 വോട്ടർമാരാണ് ഈ മണ്ഡലത്തിൽ ആകെയുണ്ടായിരുന്നത്. 3251 വോട്ടർമാർ ഇത്തവണ കൂടിയിട്ടുണ്ട്. വട്ടിയൂർക്കാവിൽ ആകെ വോട്ടർമാർ 1,97,570 ആണ്. ഇതിൽ 94,326 പേർ പുരുഷൻമാരും 1,03,241 പേർ സ്ത്രീകളുമാണ്. മൂന്നു ട്രാൻസ്‌ജെൻഡറുകളും വോട്ടർപട്ടികയിലുണ്ട്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 1,95,601 പേരായിരുന്നു വട്ടിയൂർക്കാവിൽ വോട്ടർപട്ടികയിൽ ഉണ്ടായിരുന്നത്. ഇതിൽ നിന്നും 1969 വോട്ടർമാർ കൂടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News