കർണാടകയിൽ കോൺഗ്രസിന് തിരിച്ചടി. കോൺഗ്രസ്‌ നേതാവ് കെ.സി രാമമൂർത്തി രാജ്യസഭാ എം.പി സ്ഥാനം രാജിവെച്ചു.

രാജി രാജ്യസഭാ അധ്യക്ഷൻ എം.വെങ്കയ്യനായിഡു അംഗീകരിച്ചു. രാമമൂർത്തി ബിജെപിയിൽ ചേരുമെന്നാണ് സൂചന. ഏതാനും മാസങ്ങളായി പാർട്ടി യോഗങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്ന രാമമൂർത്തി കഴിഞ്ഞയാഴ്ച കർണാടകയിലെ മുതിർന്ന ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ കൂടിയാണ് രാമമൂർത്തി.