കർഷകത്തൊഴിലാളി സമര നായിക ഇറ്റ്യാനം നിര്യാതയായി

മുക്കാട്ടുകര നെല്ലങ്കര കർഷകത്തൊഴിലാളി സമര നായിക ഇറ്റ്യാനം (92) നിര്യാതയായി. അഞ്ചിലൊന്ന് പതത്തിനും പിൻപണി സമ്പ്രാദായം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് 1970‐72 കാലഘട്ടത്തിൽ നെല്ലങ്കര‐മുക്കാട്ടുകര പാടശേഖരങ്ങളിൽ കർഷകതൊഴിലാളികൾ നടത്തിയ സമരത്തിൽ നിർണായക പങ്കുവഹിച്ചു. ഗുണ്ടകളെയും പൊലീസിനെയും ഉപയോഗിച്ച് ഭീകരമർദനം അഴിച്ചുവിട്ട് സമരത്തെ തകർക്കാനുള്ള ഭൂവുടമകളുടെ ശ്രമത്തെ ചെറുക്കാൻ മുൻപന്തിയിലുണ്ടായിരുന്നു ഇറ്റ്യാനം.

സമരത്തിനിടയില്‍ പൊലീസുകാരന്‍റെ ലാത്തിമര്‍ദനം സഹിക്കവയ്യാതെ ഇറ്റിയാനം അരിവേളേന്തിരയ കൈവെച്ച് തലപൊത്തിപിടിച്ചു. അരിവാളില്‍ തട്ടി എസ് ഐയുടെ വിരലിന് മുറിവേറ്റതിനെ തുടര്‍ന്ന് പൊലീസുകാര്‍ ഇറ്റാന്യത്തെ ക്രൂരമര്‍ദനത്തിനിരയാക്കി. പൊലീസ് വാനിലിട്ടും ക്രൂരമർദനമേറ്റ് രക്തം വാർന്ന ഇറ്റ്യാനത്തിന് അഞ്ചാം ദിവസമാണ് ബോധം വീണത്.

കോർപ്പറേഷൻ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെ മൂന്നിനായിരുന്നു അന്ത്യം. സംസ്കാരം മുക്കാട്ടുകര സെന്‍റ് ജോർജസ് പള്ളി സെമിത്തേരിയിൽ നടത്തി.സിപിഐ എം മുക്കാട്ടുകര സൗത്ത് ബ്രാഞ്ചംഗമാണ്. മുക്കാട്ടുകര മാവിൻചുവട് വടക്കൻ പരേതനായ പൈലോതിന്‍റെ ഭാര്യയാണ്. മക്കൾ: ബേബി, തങ്കമ, മേരി, സലോമി, പരേതനായ വിൽസൻ,ലില്ലി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel