ജനോവ ബ്രൗണ്‍ എഗ്ഗ് ബ്രാന്‍ഡുമായി കുടുംബശ്രീ

ഏത് നാട്ടില്‍ നിന്ന് വരുന്നതാണെന്ന വിശദാംശങ്ങള്‍ കൂടി രേഖപ്പെടുത്തിയ മുട്ടകള്‍ ഇനി ലഭിക്കും. കുടുംബശ്രീ ജനോവ ബ്രൗണ്‍ എഗ്ഗ്സ് എന്ന ബ്രാന്‍ഡിന്റെ പ്രത്യേകതയാണിത്. കുടുബശ്രീ ബ്രോയിലേസ് ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനിയാണ് പുത്തന്‍ സംഭരംഭത്തിന് പിന്നില്‍.

കുടുംബശ്രീ അംഗങ്ങളായ കോഴി കര്‍ഷകരില്‍ നിന്നാണ് മുട്ടകള്‍ ശേഖരിക്കുന്നത്. കഴുകി വൃത്തിയാക്കി ആറു മുട്ടകള്‍ അടങ്ങിയ ട്രേകളായി പാക്ക് ചെയ്താണ് ഇവ വിപണിയിലെത്തിക്കുക. തീയതി സഹിതം രേഖപ്പെടുത്തി അതാത് ദിവസം ശേഖരിച്ച് പാക്ക് ചെയ്യുന്നതിനാല്‍ ഫ്രഷ് ആയി തന്നെ ഗുണനിലവാരമുള്ള മുട്ടകള്‍ ഉപഭോക്താക്കളുടെ കൈകളില്‍ എത്തും.

സംസ്ഥാനത്തുടനീളം ഈ പദ്ധതിയുടെ പ്രാരംഭ ഘട്ടം ആരംഭിച്ചു കഴിഞ്ഞു. ഓരോ പഞ്ചായത്തിലും ഓരോ വീടുകളിലും എത്ര മുട്ടകള്‍ ദിവസവും ഉത്പാദിപ്പിക്കുന്ന ഉണ്ടെന്ന് അറിയാനുള ജെനോവ മൊബൈല്‍ ആപ്പ് വഴിയുള്ള സര്‍വേയും കുടുംബശ്രീ തുടങ്ങി. ആദ്യമായാണ് സംസ്ഥാന തലത്തില്‍ ഇത്തരം ഒരു സംരംഭം.
ഓരോ പഞ്ചായത്തിലെയും മുട്ട ഉല്പാദിപ്പിക്കുന്ന വീടുകളില്‍ കുടുംബശ്രീയുടെ എഗ്ഗ് കലക്ടേര്‍സ് നേരിട്ട് എത്തി മുട്ടകള്‍ ശേഖരിക്കും. ശേഖരിച്ച മുട്ടകള്‍ ബ്ലോക്ക് തലത്തില്‍ സജ്ജീകരിച്ച കലക്ഷന്‍ സെന്‍സറുകളില്‍ എത്തിക്കും. അവിടെ നിന്നും ഇവ വൃത്തിയായി പാക്ക് ചെയ്തു സീല്‍ ചെയ്തു ജനോവ ബ്രൗണ്‍ എഗ്ഗ്സ് എന്ന ബ്രാന്‍ഡ് നെയിമില്‍ വിപണിയിലെത്തിക്കും.അതാതു പ്രദേശത്തെ സൂപ്പര്‍മാര്‍ക്കറ്റുകള്‍, കടകള്‍, കുടുംബശ്രീകഫെ കള്‍ എന്നിവ വഴിയാണ് വില്‍പ്പന.

ആദ്യ ഘട്ടത്തില്‍ വിവിധ ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നായി 1000ലധികം മുട്ട കര്‍ഷരെ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കുടുബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എ. ജി. സന്തോഷ് പറഞ്ഞു. ശേഖരിക്കുന്ന മുട്ട ഒന്നിന് ആറു രൂപ കര്‍ഷകന് ലഭിക്കും. മുട്ടക്കോഴി വളര്‍ത്തല്‍ നല്ല രീതിയില്‍ നടത്തുന്ന കര്‍ഷകര്‍ക്ക് സ്ഥിരം വിപണി കണ്ടെത്തുകയെന്ന വെല്ലുവിളി ഇതോടെ അവസാനിക്കും. ഒന്നിച്ച് സ്ഥിരവരുമാനം ഉറപ്പിക്കാനുമാകും. പഞ്ചായത്തിന്റെ ധനസഹായത്തോടെ മുട്ടക്കോഴികളെ വളര്‍ത്തുന്ന സാഹചര്യം നിലനില്‍ക്കെ മുടക്കുമുതല്‍ താരതമ്യേനെ കുറവുമാണ്. 14,00,000 പേരാണ് ഇന്ന് സംസ്ഥാനത്ത് മുട്ട കോഴികളെ വളര്‍ത്തുന്നത്. അവര്‍ക്കെല്ലാം നേരിട്ടു തന്നെ ഈ സംരംഭത്തിന്റെ പ്രയോജനം ലഭിക്കും.

മികച്ച തൊഴില്‍ദാന പദ്ധതി കൂടിയാണ് ഇത്. സംസ്ഥാനത്ത് ഇരുചക്ര വാഹന ലൈസന്‍സുള്ള ആയിരത്തോളം സ്ത്രീകള്‍ക്ക് എഗ്ഗ് കളക്ടഴ്‌സായി ജോലിയും ലഭിക്കും. ഇവര്‍ക്ക് 15,000 രൂപവരെ വരുമാനം ഉറപ്പാക്കാന്‍ സാധിക്കുന്ന തരത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 700ലധികം സ്ത്രീകള്‍ക്ക് പാക്കിംഗ് ജോലിയും ഈ സംരംഭം വഴി ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News