ജീവിച്ചിരിക്കുന്നവര്‍ക്കെങ്കിലും നീതി കിട്ടണം;പരാതി കൊടുത്താല്‍ അപായപ്പെടുത്തുമോ എന്ന പേടിയുണ്ടായിരുന്നു

കേസിലെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് റോയിയുടെ സഹോദരനുമായ റോജോ .ജീവിച്ചിരിക്കുന്നവര്‍ക്കും ആത്മാക്കള്‍ക്കും നീതി കിട്ടണം.പരാതി കൊടുത്താല്‍ തിരികെ വരാനാകുമോ എന്ന പേടി തനിക്കും ഉണ്ടായിരുന്നു. കേസ് പിന്‍വലിപ്പിക്കാന്‍ ജോളി സമ്മര്‍ദ്ദം ചെലുത്തി.

റോജോയുടെയും സഹോദരി റെഞ്ചിയുടേയും മൊഴി വിശദമായി ഇന്ന് പൊലീസ് രേഖപ്പെടുത്തി.ജോളിയുടെ മക്കളുടെ മൊഴിയും പൊലീസ് ശേഖരിച്ചു. പയ്യോളിയിലെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ വച്ചാണ് ജോളിയുടെ മക്കളുടെ മൊഴി എടുത്തത്. ജോളിയെ വടകര റൂറല്‍ എസ്പിയുടെ ഓഫീസില്‍ എത്തിച്ച് ജോളിയേയും റോജോയേയും ഒന്നിച്ചിരുത്തിയും അന്വേഷണസംഘം ചോദ്യം ചെയ്തു.

കേസിലെ പ്രതികളായ ജോളി, മാത്യു, പ്രജികുമാര്‍ എന്നിവരുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കസ്റ്റഡി കാലാവധി നീട്ടാന്‍ ആവശ്യപ്പെട്ട് നാളെ അന്വേഷണസംഘം കോടതിയെ സമീപിക്കും. നിലവില്‍ റോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണം നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News