കൊല്ലം എഴുകോൺ നെടുമൺകാവ് നിവാസികളുടെ ദീർഘനാളുകളായുള്ള ആവശ്യ പ്രകാരം എഴുകോൺ സ്റ്റേഷൻ പരിധിയിൽ പെട്ട നെടുമൺകാവിൽ പോലീസ് ഔട്ട് പോസ്റ്റ് പ്രവർത്തനം ആരംഭിച്ചു. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ.പി.എസ് അവർകൾ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ
ബഹു. കൊട്ടാരക്കര എം.എൽ.എ അഡ്വ. അയിഷാപോറ്റി അവർകളാണ് പോലീസ് ഔട്ട് പോസ്റ്റ് ഉദ്ഘാടനം ചെയ്തത്.

കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. അബ്ദുൾ റഹ്മാൻ സ്വാഗതമരുളി. ആദ്യ ഘട്ടമായി രണ്ടു ലോക്കൽ പോലീസ് ഉദ്യോഗസ്ഥരുടേയും, രണ്ട് എ.ആർ പോലീസ് സേനാംഗങ്ങളുടേയും സേവനം ലഭ്യമാക്കികൊണ്ട് ഔട്ട് പോസ്റ്റ് പ്രവർത്തനം ആരംഭിച്ച് പൊതുജനങ്ങളുടെ പരാതികൾ സ്വീകരിക്കൽ, അതിന്മേലുള്ള അന്വേഷണം, ഗതാഗത നിയന്ത്രണം, പാർക്കിംഗ് ക്രമീകരണം തുടങ്ങിയ സേവനങ്ങൾ നിർദ്ദിഷ്ട ഔട്ട് പോസ്റ്റിൽ നിന്നും ജനങ്ങൾക്ക് ലഭ്യമാകുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

കൊട്ടാരക്കര ഡി.വൈ.എസ്.പി എസ്. നാസറുദ്ദീൻ, എഴുകോൺ എസ്.എച്ച്.ഒ ശിവപ്രകാശ്, ജനപ്രതിനിധികൾ, വ്യാപാരി വ്യവസായികൾ, ഓട്ടോറിക്ഷ, ബസ് തൊഴിലാളികള്‍ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറയിലുള്ളവർ പങ്കെടുത്തു. സംഘാടകസമിതി അംഗം ശ്രീ. ജി ഗാനപ്രീയൻ കൃതജ്ഞത അറിയിച്ചു.