പരസ്യ പ്രചാരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ, പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിക്കുകയാണ് എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയി. ഉച്ചയ്ക്ക് ശേഷം തുറന്ന വാഹനത്തിലൂടെ നടത്തുന്ന പര്യടനത്തിന് ഊഷ്മളോജ്ജ്വലമായ സ്വീകരണമാണ് മണ്ഡലത്തിലുടനീളം ലഭിക്കുന്നത്.

പരസ്യപ്രചാരണം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കേ, പരമാവധി വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ടുറപ്പിക്കുകയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയി. ചിട്ടയായ പ്രചരണത്തിലൂടെ മണ്ഡലത്തിലുടനീളം നിരവധി തവണ സഞ്ചരിച്ചു ക‍ഴിഞ്ഞു. രാവിലെ മുതല്‍ ഉച്ചവരെ വീടുകള്‍ തോറും കയറിയിറങ്ങി വോട്ടഭ്യര്‍ത്ഥിക്കും. ഉച്ചയ്ക്ക് ശേഷം തുറന്ന വാഹനത്തില്‍ പര്യടനം. എല്ലായിടത്തും ഊഷ്മളോജ്ജ്വലമായ സ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്നത്.

മനു റോയിയെ ഇരുകൈകളും നീട്ടിയാണ് വോട്ടര്‍മാര്‍ സ്വീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രിമാരും അടക്കമുളളവര്‍ മണ്ഡലത്തില്‍ എത്തിയതോടെ രാഷ്ട്രീയ, ജനകീയ വിഷയങ്ങളും മണ്ഡലത്തില്‍ ചര്‍ച്ചയായിക്ക‍ഴിഞ്ഞു.