‘എന്നെ തുറന്നു വിടൂ..എനിക്ക് ശ്വാസം മുട്ടുന്നു’; ശവപെട്ടിയിൽ നിന്നും മൃത ദേഹത്തിന്റെ നിലവിളി. അന്തം വിട്ട് മരണ ശുശ്രുഷയ്ക് എത്തിയവർ

എന്നെ തുറന്നു വിടൂ എന്ന അലർച്ച കേട്ട് സംസ്കാര ചടങ്ങുകൾക്കു എത്തിയ ബന്ധുക്കളും നാട്ടുകാരും അമ്പരന്നു. ഒക്ടോബർ 13 ശനിയാഴ്ച, അയർലൻഡിലെ കിൽമാനാഗിലെ ഒരു പള്ളിയിൽ ഐറിഷ് പ്രതിരോധ സേനയിലെ ഉദ്യോഗസ്ഥനായിരുന്ന ഷായ് ബ്രാഡ്‌ലിയുടെ സംസ്കാര ചടങ്ങുകൾ നടക്കുമ്പോഴാണ് ഈ സംഭവങ്ങൾ.

കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ മൃതദേഹമടങ്ങിയ പെട്ടി കല്ലറയിലേയ്ക്ക് എടുത്തുവച്ചു.പെട്ടന്നായിരുന്നു. എന്നെ തുറന്നു വിടൂ..എനിക്ക് ശ്വാസം മുട്ടുന്നു.ഇവിടെ ഇരുട്ടാണ് എന്ന നിലവിളി ശവപെട്ടിയിൽ നിന്ന് ഉയർന്നത്. കൂടി നിന്നവർ ആദ്യം ഒന്നമ്പരന്നെങ്കിലും പിന്നീട് കൂട്ടച്ചിരി ആയിരുന്നു.

സംഭവം മറ്റൊന്നുമല്ല.തന്റെ വിയോഗം അറിഞ്ഞ് എത്തിയവരെ ഷായ് അവസാനമായി ചിരിപ്പിച്ചതാണ്. ഇതിനായി തന്റെ ശബ്ദം റെക്കോർഡ് ചെയ്തു വച്ചിരുന്നു.തന്റെ മരണ സമയത്തു ഇപ്രകാരം ചെയ്യാൻ അദ്ദേഹം തന്റെ മകളെ ഏൽപ്പിച്ചിരുന്നു. രോഗ ബാധിതനായി ചികിത്സയിൽ കഴിയവെയാണ് ഷായുടെ അന്ത്യം. ഷായുടെ ആഗ്രഹം പോലെ തന്നെ അന്ത്യ കർമ്മങ്ങൾക്കെത്തിയവർ ചിരിച്ചു തന്നെ മടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here