രാജ്യം തളർച്ചയിലെന്ന്‌ ഐഎംഎഫും; രാജ്യത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര ഏജൻസികൾ

നടപ്പുസാമ്പത്തികവർഷം രാജ്യത്തിന്റെ സാമ്പത്തികവളർച്ച 6.1 ശതമാനമായി ഇടിയുമെന്ന്‌ ഐഎംഎഫ്‌കൂടി പ്രവചിച്ചതോടെ രാജ്യത്തിന്റെ കടുത്ത സാമ്പത്തികപ്രതിസന്ധി ചൂണ്ടിക്കാട്ടിയ അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ എണ്ണം ആറായി. ഐഎംഎഫിനു പുറമെ എഡിബി, ലോക ബാങ്ക്‌, റിസർവ് ബാങ്ക്‌, ഒഇസിഡി, സ്‌റ്റാൻഡേർഡ്‌ ആൻഡ്‌ പുവർ, മൂഡീസ് എന്നീ സ്ഥാപനങ്ങളാണ്‌ നടപ്പുവർഷം ഇന്ത്യയുടെ ജിഡിപി വളർച്ചയിൽ വലിയ ഇടിവുണ്ടാകുമെന്ന്‌ പ്രവചിച്ചത്‌.

ഐഎംഎഫ്‌ റിപ്പോര്‍ട്ട് പ്രകാരം നടപ്പുവർഷം ഇന്ത്യയുടെ ജിഡിപി വളർച്ച 6.1 ശതമാനമായിരിക്കും. ജൂലൈയിൽ ഐഎംഎഫ്‌ പ്രവചിച്ചത്‌ ഇന്ത്യ ഏഴു ശതമാനം വളർച്ച നേടുമെന്നായിരുന്നു. മൂന്നുമാസത്തെ ഇടവേളയിൽ പ്രതീക്ഷിത ജിഡിപി വളർച്ചയിൽ 0.9 ശതമാനത്തിന്റെ കുറവുണ്ടായി. നടപ്പുവർഷം ഇന്ത്യ 6.5 ശതമാനം വളർച്ച കൈവരിക്കുമെന്നായിരുന്നു സെപ്‌തംബർ അവസാനം ഏഷ്യൻ വികസന ബാങ്ക്‌ പുറത്തുവിട്ട കണക്ക്‌. 7.2 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് എഡിബി നേരത്തെ പറഞ്ഞത്‌. ഏപ്രിൽ–- ജൂൺ പാദത്തിൽ വളർച്ച അഞ്ചു ശതമാനത്തിലേക്ക്‌ ഇടിഞ്ഞതോടെയാണ്‌ വളർച്ച കണക്ക്‌ 6.5 ശതമാനത്തിലേക്ക്‌ എഡിബി താഴ്‌ത്തി.

ഇന്ത്യയുടെ സാമ്പത്തികവളർച്ച ആറു ശതമാനം മാത്രമായിരിക്കുമെന്നാണ്‌ ലോകബാങ്ക്‌ പറയുന്നത്‌. ഏഴര ശതമാനം വളർച്ച ലോകബാങ്ക്‌ ഏപ്രിലിൽ പ്രവചിച്ചിരുന്നു. മാന്ദ്യം രൂക്ഷമായതോടെയാണ്‌ ഒന്നര ശതമാനത്തിന്റെ വെട്ടിക്കുറവ്‌ ലോകബാങ്ക്‌ വരുത്തിയത്‌. 6.1 ശതമാനം മാത്രം വളർച്ചയാണ്‌ ആർബിഐ പ്രവചിക്കുന്നത്‌. ഒഇസിഡി 6.6 ശതമാനവും സ്റ്റാൻഡേർഡ്‌ ആൻഡ്‌ പുവർ 6.3 ശതമാനവും മൂഡീസ്‌ 5.8 മുതൽ 6.2 ശതമാനം വരെയും വളർച്ച പ്രവചിക്കുന്നു. നടപ്പുവർഷത്തിന്റെ തുടക്കത്തിൽ ഏഴു ശതമാനത്തിനുമേൽ വളർച്ച കൈവരിക്കുമെന്നായിരുന്നു ഈ സംഘടനകളെല്ലാം പ്രവചിച്ചത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News