പരസ്യപ്രചരണത്തിന് ഇനി രണ്ടു ദിനം മാത്രം ശേഷിക്കേ, ആവേശത്തിലാണ് വട്ടിയൂർക്കാവ് മണ്ഡലം. എൽഡിഎഫ് സ്ഥാനാർത്ഥി വി.കെ പ്രശാന്തിന് വലിയ പിന്തുണയാണ് മണ്ഡലത്തിൽ ലഭിക്കുന്നത്. ജനങ്ങളിൽ നിന്നും ലഭിക്കുന്ന് ഇൗ പിന്തുണയിലൂടെ മണ്ഡലം തിരിച്ചുപിടിക്കുകയാണ് എൽ.ഡി.എഫ് ലക്ഷ്യം. അതെസമയം, ബിജെപിയുടെ പ്രചാരണ സാമഗ്രികള്‍ കോണ്‍ഗ്രസ് ബൂത്തില്‍ സൂക്ഷിച്ചത് പുറത്തറിഞ്ഞത് യുഡിഎഫിനും ബിജെപിക്കും തിരിച്ചടിയായി.

രാവിലെ മുതൽ ഉച്ചവരെ ഗൃഹ സന്ദർശനത്തിലൂടെ പരമാവധി വോട്ടർമാരുടെ വോട്ട് ഉറപ്പിക്കുകയും ഉച്ചയ്ക്ക് ശേഷം വാഹനപര്യടനത്തിലൂടെ ഒാരോ പ്രദേശത്തെത്തി പിന്തുണ തേടിയുമാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. വി.കെ പ്രശാന്തിന്‍റെ പ്രചരണം. വലിയ സ്വീകാര്യതയാണ് പ്രശാന്തിന് മണ്ഡലത്തിൽ ഉടനീളം ലഭിക്കുന്നത്.

ജനങ്ങളുടെ ഇൗ പിന്തുണയിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്നാണ് എൽ ഡി എഫ് പ്രതീക്ഷ. മണ്ഡലത്തിൽ ഡു.ഡി.എഫ് സ്ഥാനാർത്ഥി കെ.മോഹൻകുമാറിനായി ഇന്ന് മുതൽ കൂടുതൽ കൂടുതൽ കോൺഗ്രസ് നേതാക്കളെ പ്രചരണത്തിനായി ഇറക്കുകയാണ്. ത്രികോണ മത്സരമുള്ള മണ്ഡലത്തിൽ പക്ഷെ പരസ്യപ്രചരണത്തിന് 2 ദിനം ശേഷിക്കെ മണ്ഡലത്തിലെ കോണ്‍ഗ്രസ് – ബിജെപി ബന്ധം പരസ്യമായത് വലിയ തിരിച്ചടിയായി. ബിജെപി സ്ഥാനാർത്ഥി എസ് സുരേഷിനെതിരെ സ്വന്തം പാർട്ടിക്കുള്ളിൽ തന്നെ ഒരു വിഭാഗം പ്രവർത്തിക്കുന്നു എന്ന ആരോപണവും ശക്തിപ്പെട്ടു. എന്നാൽ പ്രചരണം അവസാന ഘട്ടത്തിലെത്തി നിൽക്കുന്ന സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കാനായി ഇരു മുന്നണികളും നേതാക്കളെ ഇറക്കുന്നത്.