സംസ്ഥാനത്ത് കരിമരുന്ന് പ്രയോഗത്തിനുള്ള നിലനിൽക്കുന്ന അപ്രഖ്യാപിത വിലക്കും അനുമതി ലഭ്യമാക്കുന്നതിൽ നിലനിൽക്കുന്ന അനിശ്ചിതാവസ്ഥയും മാറുന്നു. റവന്യൂ, പൊലീസ്, ഫയർഫോഴ്‌സ്, ദുരന്തനിവാരണവിഭാഗം ഉദ്യോഗസഥർ എന്നിവർ പങ്കെടുത്ത യോഗത്തിൽ ചെന്നെയിലുള്ള ചീഫ് കൺട്രോളർ ഓഫ് എക്‌സ്‌പ്ലോസീവ് ആർ വേണുഗോപാൽ ഇത് സംബന്ധിച്ച് പുതിയ മാർഗനിർദേശങ്ങൾ നൽകി കൊല്ലം പുറ്റിങ്ങൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ദീപാവലി ഉൾപ്പടെയുള്ള ആഘോഷങൾക്ക് താൽക്കാലിക ലൈസൻസ് നൽകുന്നതിനും തടസ്സമില്ല.

കൊല്ലത്ത് നടന്ന യോഗത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട , ആലപ്പുഴ, കോട്ടയം ജില്ലകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കരിമരുന്ന് പ്രയോഗം നടത്താൻ അപേക്ഷ നൽകുന്ന ആരാധനാലയങ്ങൾക്ക് ഉൾപ്പെടെ അനുമതി നൽകുന്നതിൽ ഉദ്യോഗസ്ഥർ ശ്രദ്ധ ചെലുത്തണമെന്ന് എക്‌സ്‌പ്ലോസീവ് കൺട്രോളർ നിർദേശിച്ചു. എന്തെങ്കിലും സാങ്കേതികകുരുക്കുകൾ ചുണ്ടിക്കാട്ടി അനുമതി തടസപ്പെടുത്തുന്നത് ശരിയല്ല.കരിമരുന്ന് ഉപയോഗിക്കാനുള്ള അനുമതിക്കായി അപേക്ഷ നൽകുമ്പോൾ മാനദണ്ഡപ്രകാരമുള്ള രേഖകൾ ഉറപ്പുവരുത്തിയാൽ മതി.സംഘാടകർ നൽകുന്ന അപേക്ഷയോടൊപ്പം റിസ്‌ക് അസസ്‌മെന്റ് റിപ്പോർട്ടും ഇതനുസരിച്ചുള്ള ഓൺസൈറ്റ് എമർജൻസി പ്ലാനും തയാറാക്കി സമർപ്പിക്കണം.

കരിമരുന്ന് പ്രയോഗം നടത്തുന്ന സ്ഥലത്തിന്റെ 100 മീറ്റർ ചുറ്റളവിൽ കെട്ടിടങളൊ ആൾ താമസമൊ ഇല്ലെന്ന് ഉറപ്പുവരുത്തണം. ഓഫ് സൈറ്റ് എമർജൻസി പ്ലാൻ ജില്ലാ ഭരണകൂടമാണ് തയാറേക്കേണ്ടത്. ആരാധനാലയങ്ങളുടെ നേത്യത്വത്തിലാണ് കരിമരുന്ന് പ്രയോഗം നടത്തുന്നതെങ്കിിൽ സ്ഥലത്ത് മരുന്നു സൂക്ഷിക്കുന്നതിനുള്ള സ്‌ട്രോംഗ്‌റും ഉണ്ടാകണം. ബന്ധപ്പെട്ട രേഖകൾ സഹിതം അറുപത് ദിവസം മുൻപ് തരുന്ന അപേക്ഷകൾ മാത്രം പരിണഗണിച്ചാൽ മതി. വെടിക്കെട്ട് ലൈസൻസ് ആർക്കും സ്ഥിരമായി നൽകില്ല. ഓലപ്പടക്കത്തിന് നിരോധനമില്ല. എന്നാൽ പൊട്ടാസ്യം നൈട്രേറ്റ് ഉപയോഗിച്ചുള്ള ഓലപ്പടക്കങ്ങൾ നിരോധിത പട്ടികയിലുണ്ട്. ത്യശൂർ പൂരത്തിന് മാത്രമാണ് പരമ്പരാഗത വെടിക്കെട്ടിന് അനുമതി നൽകിയിട്ടുള്ളതെന്നും എക്‌സ്‌പ്ലോസീവ് കൺട്രോളർ അറിയിച്ചു.ദീപാവലി ഉൾപ്പടെയുള്ള ആഘോഷങൾക്ക് താൽക്കാലിക ലൈസൻസ് നൽകുന്നതിനും തടസ്സമില്ല.വിൽപ്പനക്ക് മൈതാനങളിൽ താൽക്കാലിക ഷെഡുകൾ നിർമ്മിക്കാം.