മദീനക്ക് സമീപം ബസും വാഹനവും കൂട്ടിയിടിച്ച് അപകടം; 35 പേർ മരിച്ചു

മദീനക്ക് സമീപം കിലോ 170-ൽ ബസും മറ്റൊരു വാഹനവും കൂട്ടിയിടിച്ച് 35 പേർ മരിച്ചു. യാത്രക്കാരിൽ വിവിധ രാജ്യക്കാരുണ്ടെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. മലയാളികളുണ്ടോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ബസ് പൂർണമായും കത്തി. മൃതദേഹങ്ങൾ അൽ ഹംസ, വാദി അൽ ഫർഅ എന്നിവടങ്ങളിലെ ആശുപത്രികളിലാണ്.

റിയാദിലെ ദാറുൽ മീഖാത്ത് സിയാറ സംഘത്തിന്റെ ബസാണ് അപകടത്തിൽ പെട്ടത് . ബംഗ്ലദേശ് പൗരൻമാർ നടത്തുന്ന സിയാറ ഗ്രൂപ്പാണിത്. നാലുദിവസത്തെ മദീന, മക്ക സന്ദർശനത്തിനായിരുന്നു ബസ് പുറപ്പെട്ടത്. മദീന സന്ദർശനം പൂർത്തിയാക്കി മക്കയിലേക്ക് പോകുന്നതിനിടെയാണ് ഹിജ്‌റ റോഡിലെ കിലോ 170-ൽ അപകടമുണ്ടായത്.

വിവിധ രാജ്യക്കാരായ ഉംറ തീർത്ഥാടകരെയും വഹിച്ചുള്ള ബസായിരുന്നു ഇത്. മണ്ണുമാന്തി വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൂട്ടിയിടിച്ച ബസ് കത്തിയമരുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News