അയോദ്ധ്യ കേസില്‍ ഇന്ന് ഭരണഘടന ബഞ്ച് പ്രത്യേക യോഗം ചേരും

അയോദ്ധ്യ കേസില്‍ ഇന്ന് ഭഫണഘടന ബഞ്ച് പ്രത്യേക യോഗം ചേരും. ചീഫ് ജസ്റ്റിസിന്റെ ചേമ്പറിലാണ് യോഗം ചേരുക. ഇന്നലെയോടെ കേസില്‍ അന്തിമവാദം പൂര്‍ത്തിയയായിരുന്നു. കോടതിയില്‍ നിന്ന് ആവശ്യപ്പെടുന്ന തീര്‍പ്പ് എന്തെന്ന് 3 ദിവസത്തിനകം എഴുതിനല്കുവാനും കക്ഷികളോട് കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു. ചീഫ് ജസ്റ്റിസ് നാളെമുതല്‍ നിശ്ചയിച്ചിരുന്ന വിദേശയാത്രയും മാറ്റിവെച്ചിട്ടുണ്ട്.

അടുത്തമാസം 17നാണ് ജസ്റ്റിസ് രംഞ്ജന്‍ ഗോഗോയി വിരമിക്കുക . അതിന് മുന്നേ അയോദ്ധ്യ കേസില്‍ സുപ്രിംകോടതി വിധി പറയും.നിലവിലെ സഹചര്യം കണക്കിലെടുത് അടുത്തമാസം 30വരെ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ അവധിറദ്ദാക്കി ജോലിയില്‍ പ്രവേശീക്കാന്‍ യുപി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News