കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളിയുടെ കൂട്ടുകാരിയെ പൊലീസ് തിരയുന്നു. ജോളി ജോലി ചെയ്തിരുന്നതായി പ്രചരിപ്പിച്ചിരുന്ന എന്‍ഐടി പരിസരത്തെ തയ്യല്‍ക്കടയില്‍ ജോലി ചെയ്തിരുന്ന യുവതിയെയാണ് പൊലീസ് തിരയുന്നത്.
ജോളിയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ഇവരെ ചോദ്യം ചെയ്താല്‍ അറിയാന്‍ കഴിയുമെന്നും ജോളിയുടെ എന്‍ഐടി ജീവിതത്തിന്റെ ചുരുളഴിക്കാന്‍ കഴിയുമെന്നുമാണ് പൊലീസിന്റെ കണക്ക് കൂട്ടല്‍. ജോളിയുടെ മൊബൈല്‍ ഫോണില്‍ നിന്നും ഇവര്‍ക്കൊപ്പമുള്ള ഒട്ടേറെ ചിത്രങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. 2019 മാര്‍ച്ചില്‍ എന്‍ഐടിയില്‍ നടന്ന കലോല്‍സവത്തില്‍ ഈ യുവതി ജോളിക്കൊപ്പം എത്തിയിരുന്നു.
എന്‍ഐടി തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ച ജോളിക്കൊപ്പം യുവതി കലോല്‍സവവേദിയില്‍ നില്‍ക്കുന്ന ചിത്രങ്ങളും പൊലീസിനു ലഭിച്ച കൂട്ടത്തിലുണ്ട്. എന്നാല്‍ യുവതിയെക്കുറിച്ചുള്ള ഒരു വിവരവും നല്‍കാന്‍ ജോളി തയാറായിട്ടില്ല. തയ്യല്‍ക്കടയും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ജോളിയുടെ അറസ്റ്റിനു ശേഷം മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് യുവതിയുമൊത്തുള്ള ചിത്രങ്ങള്‍ ലഭിച്ചത്.
Get real time update about this post categories directly on your device, subscribe now.