എംജി: അദാലത്ത് ദൃശ്യങ്ങള്‍ അടര്‍ത്തിയെടുത്ത് വ്യാജവാര്‍ത്തകള്‍; യഥാര്‍ത്ഥ വസ്തുതകള്‍ കൈരളി ന്യൂസ് പുറത്ത് വിടുന്നു; വീഡിയോ

കോട്ടയം: എംജി സര്‍വകലാശാലയുടെ അദാലത്ത് ദൃശ്യങ്ങള്‍ അടര്‍ത്തിയെടുത്ത് ചിലര്‍ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുമ്പോള്‍ യഥാര്‍ത്ഥ വസ്തുതകള്‍ കൈരളി ന്യൂസ് പുറത്ത് വിടുന്നു.

മന്ത്രി കെടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി അദാലത്തിന്റെ ഉദ്ഘാടന സെഷനിലെത്തിയ എഫ്ബി ദൃശ്യങ്ങള്‍ തെറ്റായി ചിത്രീകരിച്ചാണ് വിവാദങ്ങള്‍ക്ക് വഴിമരുന്നിടുന്നത്.

വസ്തുത ഇങ്ങനെ:

ഉദ്ഘാടന സെഷന്‍ 18.59 മിനിട്ട് മുതല്‍ 54.02 മിനിട്ട് വരെയാണ്. ഇതില്‍ ആശംസ പ്രസംഗം 43.49 മിനിട്ട് മുതല്‍ 46. 20 മിനിട്ട് വരെ.

രണ്ടാം അദാലത്ത് ആരംഭിക്കുമ്പോള്‍ ഉദ്ഘാടന വേദിയില്‍ സര്‍വകലാശാല ജീവനക്കാരുമായി സംസാരിക്കുന്നു, വീഡിയോ സമയം- 01.08.04 മണിക്കൂര്‍.

മൂന്നാം അദാലത്ത് നടക്കുന്നു. ജീവനക്കാരുമായി സംസാരിക്കുന്നു, വീഡിയോ സമയം- 01.18. 33 മണിക്കൂര്‍.
നാലാം ഓഡിയന്‍സ് ഇരിക്കുന്ന ഭാഗത്ത് നിന്ന് ജീവനക്കാരുമായി സംസാരിക്കുന്നു, വീഡിയോ സമയം- 01.26.00

അദാലത്തില്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, ഡീന്‍സ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രത്യേകം തയാറാക്കിയ ഇരിപ്പിടങ്ങളിലിരുന്ന് അപേക്ഷകരെ കേള്‍ക്കുന്നു.

അഞ്ചിലുള്ളത് അദാലത്തിലെ ഓണ്‍ലൈനായി മുമ്പ് സ്വീകരിച്ച പരാതികള്‍ 215 എണ്ണം പൂര്‍ത്തീകരിച്ചതായി ജെആര്‍ സാബു തോമസ് പ്രഖ്യാപിക്കുമ്പോള്‍ ഉദ്ഘാടനം നടന്ന സ്ഥലത്ത് രജിസ്ട്രാര്‍ എംആര്‍ ഉണ്ണിയുമായി ഇരിക്കുന്നു. വീഡിയോ സമയം 02.44.41 മുതല്‍ 2.45.27 മണിക്കൂര്‍.

മറ്റ് ഭാഗങ്ങളിലൊന്നും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഇല്ല. എഫ്ബി ലൈവ് വീഡിയോ 3.59.55 മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ്. സുതാര്യത ഉറപ്പുവരുത്താന്‍ വീഡിയോ സ്ട്രീമിങ് എഫ്ബി വഴി നടത്തി. വേദി മുഴുവന്‍ വീഡിയോ കവര്‍ ചെയ്തിരുന്നു.

വിസി സര്‍വകലാശാല അധികള്‍ ആവശ്യപ്പെട്ടതിനാല്‍ ആശംസ പറഞ്ഞു. ഇക്കാര്യം പത്രസമ്മേളനത്തില്‍ വിസി വ്യക്തമാക്കിയിട്ടുണ്ട്

അദാലത്തില്‍ അപേക്ഷകരെ കാണാന്‍ ഇരിക്കുകയോ, ഇടപെടുകയോ ചെയ്തില്ലെന്ന് വീഡിയോ കണ്ടാല്‍ ബോധ്യപ്പെടും. ഓണ്‍ലൈനായി നല്‍കിയ അപേക്ഷകരെ പൂര്‍ണമായി കണ്ടതായി രജിസ്ട്രാര്‍ അറിയിച്ചപ്പോള്‍ പ്രഖ്യാപന സമയത്ത് ഉദ്ഘാടന വേദിയിലെത്തി.

എഫ്ബി ലൈവ് ചുവടെ:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News