ആരാണ് റാണി? ജോളിയുമായി അടുത്തബന്ധം

കോഴിക്കോട്: ബ്യൂട്ടി പാര്‍ലര്‍ ഉടമ സുലേഖ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥ ജയശ്രീ എസ് വാരിയര്‍ എന്നിവര്‍ മാത്രമായിരുന്നു ജോളിയുടെ സുഹൃത്തുക്കള്‍ എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിഗമനം.

എന്നാല്‍ റാണി എന്ന സ്ത്രീയുടെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ, ജോളിയുമായി അടുത്തബന്ധം സ്ഥാപിച്ചിരുന്നവരുടെ പട്ടിക നീളുകയാണ്.

പൊലീസ് പിടിച്ചെടുത്ത ജോളിയുടെ മൊബൈല്‍ ഫോണില്‍ നിന്നാണ് റാണിയെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചത്. എന്‍ഐടി പരിസരത്തെ തയ്യല്‍ക്കടയില്‍ ജോലി ചെയ്തിരുന്ന ഇവരെ ചോദ്യം ചെയ്താല്‍ ജോളിയുടെ ജീവിതത്തെ കുറിച്ച് വ്യക്തമായ തെളിവുകള്‍ കിട്ടുമെന്ന് പൊലീസ് അറിയിച്ചു.

എന്നാല്‍ റാണിയെക്കുറിച്ചുള്ള ഒരു വിവരവും നല്‍കാന്‍ ജോളി ഇതുവരെ തയാറായിട്ടില്ല. തയ്യല്‍ക്കട ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ഈ വര്‍ഷം മാര്‍ച്ചില്‍ എന്‍ഐടിയില്‍ നടന്ന രാഗം കലോത്സവത്തിലും ഇവര്‍ ജോളിക്കൊപ്പം എത്തിയിരുന്നു. എന്‍ഐടി തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ച ജോളിക്കൊപ്പം യുവതി നില്‍ക്കുന്ന ചിത്രങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

അതേസമയം, റാണിക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഇവര്‍ തമിഴ്നാട്ടിലേക്ക് കടന്നതായാണ് സംശയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News