ഷെയിന്‍ നിഗവും ജോബി ജോര്‍ജും തമ്മിലുള്ള തര്‍ക്കം; ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ നീക്കം

കൊച്ചി: നടന്‍ ഷെയിന്‍ നിഗവും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മിലുള്ള തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ നീക്കം.

സിനിമ നിര്‍മാതാക്കളുടെ സംഘടനയാണ് പ്രശ്‌ന പരിഹാരവുമായി രംഗത്തെത്തിയത്. ഇരുവരെയും ചര്‍ച്ചയ്ക്ക് വിളിക്കും. താരസംഘടന അമ്മയുടെ പ്രതിനിധിയും ചര്‍ച്ചയില്‍ പങ്കെടുക്കും.

അതേ സമയം, ഷെയിന്‍ നിഗത്തെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം നിര്‍മാതാവ് ജോബി ജോര്‍ജ് നിഷേധിച്ചു. അഭിനയിക്കാന്‍ പണം വാങ്ങിയ ശേഷം ഷെയിന്‍ നിഗം ചിത്രവുമായി സഹകരിക്കുന്നില്ലെന്നാണ് ജോബി ജോര്‍ജിന്റെ മറുപടി.

നിര്‍മാതാക്കളുടെ സംഘടനയ്ക്ക് ഇത് സംബന്ധിച്ചു ഇന്ന് പരാതി നല്‍കി.

ജോബി ജോര്‍ജ് വധഭീഷണി മുഴക്കിയന്ന് ആരോപിച്ച് താരസംഘടനയായ അമ്മയ്ക്കാണ് ഷെയിന്‍ നിഗം പരാതി നല്‍കിയത്. ജോബി ജോര്‍ജ് നിര്‍മിക്കുന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെ ഷെയിന്‍ മറ്റൊരു ചിത്രത്തിനായി ഹെയര്‍ സ്‌റ്റൈലില്‍ വരുത്തിയ മാറ്റം നിര്‍മാതാവായ ജോബിയെ പ്രകോപിപ്പിച്ചുവെന്നാണ് ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News