ജാതി പറഞ്ഞ് വോട്ട്; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് കോടിയേരി; എന്‍എസ്എസ് നിലപാടില്‍ മൗനം പാലിച്ച് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

എന്‍.എസ്.എസ് പരസ്യമായി പ്രചാരണത്തിനിറങ്ങുന്നതിനെതിരെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയും രംഗത്തെത്തിയിരുന്നു. എന്നാല്‍ എന്‍എസ്എസിന്റെ കോണ്‍ഗ്രസ് അനുകൂല നിലപാടിനോട് അനുകൂലിക്കുന്ന പ്രതികരണമായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ളയുടേത്.

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ എന്‍ എസ് എസ് കോണ്‍ഗ്രസിന് വേണ്ടി ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നതിനെതിരെ വലിയ പ്രതിഷേദമാണുയരുന്നത്. കഴിഞ്ഞ ദിവസം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ തന്നെ ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നത് ചട്ടവിരുദ്ധമാണെന്നും പരാതികിട്ടിയാല്‍ നടപടിയെടുക്കുമെന്നും പറഞ്ഞിരുന്നു.

അതേസമയം ജാതി പറഞ്ഞ് വോട്ട് ചേദിക്കുന്നതിനെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് സിപിഐഎം. എന്‍എസ്എസിന്റെ നിലപാടിനെതിരെ പരാതി നല്‍കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

എന്നാല്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ എന്‍എസ്എസിന്റെ കോണ്‍ഗ്രസ് അനുകൂല നിലപാടിനെതിരെ മൗനം പാലിക്കുകയായിരുന്നു ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് സ്രീധരന്‍ പിള്ള. ഒരോ സമുദായത്തിനും അവരുടേതാ നിലപാടുണ്ടെന്നും വിഷയത്തെ കുറിച്ച് ആഴത്തില്‍ പഠിച്ച് പറയാമെന്നുമുള്ള വ്യക്തതയില്ലാത്ത മറുപടിയായിരുന്നു അദ്ദേഹത്തിന്റേത്.

ബിജെപിയുടെ പ്രമുഖനായ നേതാവ് വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുമ്പോഴും കോണ്‍ഗ്രസിന് അനുകൂലമായ സംസ്ഥാന അദ്ധ്യക്ഷന്റെ പ്രതികരണം ബിജെപിക്കുള്ളില്‍ വലി ചര്‍ച്ചയാവുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here