ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം നൂറിന്റെ നിറവിലേക്ക്

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം നൂറിന്റെ നിറവിലേക്ക്. ഇതിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതവാര്‍ഷികാഘോഷത്തിനാണ് സിപിഐ എം തയ്യാറെടുക്കുന്നത്. കൃത്യം 99 വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതേദിവസമാണ് ഉസ്ബക്കിസ്ഥാന്റെ തലസ്ഥാനമായ താഷ്‌കെന്റ് നഗരത്തില്‍വച്ച് ആദ്യത്തെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരിച്ചത്.

1917 ലെ റഷ്യന്‍ വിപ്ലവം കെട്ടഴിച്ചുവിട്ട ആവേശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അത്. ഏഴംഗങ്ങളുള്ള പാര്‍ടിക്കാണ് അന്ന് രൂപം നല്‍കിയിരുന്നത്. മുഹമ്മദ് ഷഫീഖാണ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയില്‍ ആദ്യ സമ്മേളനം ചേരുന്നത് 1925ല്‍ കാണ്‍പൂരിലും. ഇന്നത് ദശലക്ഷക്കണക്കിന് അംഗങ്ങളുള്ള പ്രസ്ഥാനമായി രാജ്യത്ത് വളര്‍ന്നിരിക്കുന്നു.

കമ്യൂണിസ്റ്റ് ആശയങ്ങള്‍ തലപൊക്കാന്‍ തുടങ്ങിയ വേളയില്‍ത്തന്നെ അതിനെ കഴുത്തുഞെരിച്ച് കൊല്ലാന്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം ശ്രമിച്ചിരുന്നു. പെഷവാര്‍(1922-23), കാണ്‍പൂര്‍(1923-24), മീറത്ത്(1929-33) തുടങ്ങിയ ഗൂഢാലോചന കേസുകള്‍തന്നെ ഉദാഹരണം. ഈ അടിച്ചമര്‍ത്തലുകളെയെല്ലാം അതിജീവിച്ചാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം രാജ്യത്ത് വളര്‍ന്നുപന്തലിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News