അഞ്ചാമത് കേസരി നായനാർപുരസ്കാരത്തിന് അർഹനായി ഡോ.സുനിൽ .പി. ഇളയിടം

ഫെയ്സ് മാതമംഗലം ഏർപ്പെടുത്തിയ അഞ്ചാമത് കേസരി നായനാർപുരസ്കാരത്തിന് ഡോ.സുനിൽ .പി. ഇളയിടം അർഹനായി. 25000 രൂപ കാഷ് അവാർഡും കെ.കെ.ആർ വെങ്ങര രൂപകൽപന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്കാരം.

മഹാഭാരതത്തിന്റെ സാംസ്കാരിക ചരിത്രം സംബന്ധിച്ച സുനിൽ.പി. ഇളയിടത്തിന്റെ പ്രഭാഷണ പരമ്പരകൾ സമകാലീന ഇന്ത്യൻ സാഹചര്യത്തിൽ ഏറെ പ്രസക്തിയുണ്ടെന്ന് ജൂറി അഭിപ്രായപ്പെട്ടു.

സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി.മോഹനൻ, നടനും എഴുത്തുകാരനുമായ വി.കെ.ശ്രീരാമൻ, നിരൂപകൻ ഇ.പി.രാജഗോപാലൻ എന്നിവരാണ് ജൂറി അംഗങ്ങൾ.

നവമ്പർ അവസാനവാരം കേസരിയുടെ ജന്മസ്ഥലമായ കണ്ണൂർ മാതമംഗലത്തുവെച്ചു നടക്കുന്ന ചടങ്ങിൽ വെച്ച് പുരസ്കാരം വിതരണം ചെയ്യും.

പത്രസമ്മേളനത്തിൽ ജൂറിയംഗം ഇ.പി.രാജഗോപാലൻ, പുരസ്കാര സമിതി ചെയർമാൻ സി.സത്യപാലൻ, ഡോ.ജിനേഷ്കുമാർ എരമം, കേസരി നായനാർ കുടുംബാംഗം കെ.ടി.പ്രഹ്ലാദൻ, പുരസ്കാര സമിതി കൺവീനർ കെ.വി.സുനുകുമാർ എന്നിവർ പങ്കെടുത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here