രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ച ഇടിയുമെന്ന് ഐഎംഎഫും; ഇതോടെ സാമ്പത്തികപ്രതിസന്ധി ചൂണ്ടിക്കാട്ടിയ അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ എണ്ണം ആറായി

രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ച 6.1 ശതമാനമായി ഇടിയുമെന്ന് ഐഎംഎഫ്. രാജ്യത്തിന്റെ കടുത്ത സാമ്പത്തികപ്രതിസന്ധി ചൂണ്ടിക്കാട്ടിയ അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ എണ്ണം ആറായി. ഐഎംഎഫിനു പുറമെ എഡിബി, ലോക ബാങ്ക്, റിസര്‍വ് ബാങ്ക്, ഒഇസിഡി, സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍, മൂഡീസ് എന്നീ സ്ഥാപനങ്ങളാണ് ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയില്‍ ഇടിവുണ്ടാകുമെന്ന് പ്രവചിച്ചത്.് റിപ്പോര്‍ട്ട് പ്രകാരം നടപ്പുവര്‍ഷം ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6.1 ശതമാനമായിരിക്കും.

ജൂലൈയില്‍ ഐഎംഎഫ് പ്രവചിച്ചത് ഇന്ത്യ ഏഴു ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു. മൂന്നുമാസത്തെ ഇടവേളയില്‍ പ്രതീക്ഷിത ജിഡിപി വളര്‍ച്ചയില്‍ 0.9 ശതമാനത്തിന്റെ കുറവുണ്ടായി. നടപ്പുവര്‍ഷം ഇന്ത്യ 6.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു സെപ്തംബര്‍ അവസാനം ഏഷ്യന്‍ വികസന ബാങ്ക് പുറത്തുവിട്ട കണക്ക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News