പാലക്കാട് സിവില്‍ സ്റ്റേഷനുമുന്നില്‍ യുവാവിന്റെ ആത്മഹത്യ ശ്രമം

പാലക്കാട് സിവില്‍ സ്റ്റേഷനു മുന്നില്‍ യുവാവിന്റെ ആത്മഹത്യ ശ്രമം. ആലത്തുര്‍ വാവുള്യാപുരം സ്വദേശി ബാബു ആണ് ശരീരത്തില്‍ പെട്രോളൊഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ചത്. ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സെക്യൂരിറ്റി ജീവനക്കാരന്‍ ഇടപെട്ട് തടയുകയായിരുന്നു. വായ്പയെടുത്ത് ഇഷ്ടികച്ചൂള തുടങ്ങാനിരുന്നതാണ് ബാബു.

പരിസരവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് അനുമതി നിഷേധിക്കപ്പെട്ടെന്നും കടബാധ്യത കൂടിയെന്നുമാണ് ബാബു പൊലീസിന് നല്‍കിയ മൊഴി. ഇതോടെയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News