ജനകീയ സമിതിയുടെ രാഷ്ട്രസേവാ പുരസ്‌കാരം സ്വാമി ഗുരുരത്‌നം ജ്ഞാനതപസിക്ക്; പ്രവാസി പുരസ്‌കാരം ഇപി ജോണ്‍സനും

ജനകീയ സമിതിയുടെ രാഷ്ട്രസേവാ പുരസ്‌കാരത്തിന് പോത്തന്‍കോട് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസിയും പ്രവാസി പുരസ്‌കാരത്തിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇപി ജോണ്‍സനും അര്‍ഹരായി.

മുന്‍ ചീഫ് സെക്രട്ടറിയും ഭരണ പരിഷ്‌കാര കമ്മീഷന്‍ അംദവുായി സിപിനായര്‍ ചെയര്‍മാനും ഡോ. അശോക് അലക്‌സ് ഫിലിപ്പ് , വിപി ജയചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മറ്റിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.

അത്മീയരംഗത്തെ മാനവ സൗഹാര്‍ദ പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് സ്വാമി ഗുരുരത്‌നം ജ്ഞാനതപസിയെ പുരസ്‌കാരത്തിനായി തെരഞ്ഞടുത്തത്. പ്രവാസി മലയാളികള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ വിലയിരുത്തിയാണ് ഇപി ജോണ്‍സന്‍ അവാര്‍ഡിന് അര്‍ഹനായത്. ഇക്കൊല്ലത്തെ മാധ്യമ അവാര്‍ഡുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

25000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. പുരസ്‌കാരങ്ങള്‍ 25ന് സുഗതകുമാരിയുടെ അധ്യക്ഷതിയില്‍ ചേരുന്ന ചടങ്ങില്‍ സമര്‍പ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി അനി വര്‍ഗീസ് , കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് തഴക്കര, കണ്‍വീനര്‍ അഴീക്കോട് ഹുസൈന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News