ഗീതു മോഹന്‍ദാസിന്റെ ‘മൂത്തോന്‍’ നവംബര്‍ 8ന്

ഗീതു മോഹന്‍ദാസ് സംവിധാനം നിര്‍വ്വഹിച്ചു നിവിന്‍ പോളി നായകനായ ‘മൂത്തോന്‍’ നവംബര്‍ റിലീസിന് ഒരുങ്ങുന്നു.

ടൊറന്റോ ഫിലിം ഫെസ്റ്റിവലിലെ മികച്ച പ്രകടനത്തിനും മാമി മുംബൈ ഫിലിം ഫെസ്റ്റിവലിലെ ഉല്‍ഘാടന ചിത്രമായതിനും ശേഷമാണ് റിലീസിന് ഒരുങ്ങുന്നത്. മൂത്തോന്‍ നവംബര്‍ 8നു കേരളത്തിലെ നൂറ്റിയമ്പത്തോളം പ്രമുഖ കേന്ദ്രങ്ങളിളും കൂടാതെ ഇന്ത്യയൊട്ടാകെയും റിലീസ് ചെയ്യുന്നതാണ് എന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

ലക്ഷദ്വീപില്‍ ജനിച്ച് വളര്‍ന്ന ഒരു 14 വയസ്സുകാരന്‍ തന്റെ മൂത്ത സഹോദരനെ തേടി ഇറങ്ങുന്നതിലൂടെയാണ് സിനിമയുടെ കഥാസഞ്ചാരം. ലക്ഷദ്വീപില്‍ മൂത്ത സഹോദരനെയാണ് മൂത്തോന്‍ എന്ന് വിളിക്കുന്നത്.

നിവിന്‍ പോളിക്കൊപ്പം ശോഭിത ധുലിപാല, ശശാങ്ക് അറോറ, ഹരീഷ് ഖന്ന, അലന്‍സ്യര്‍, ദിലീഷ് പോത്തന്‍, സുജിത് ശങ്കര്‍, ജിം സര്‍ഭ്, മുരളി ശര്‍മ്മ, സൗബിന്‍ ഷാഹിര്‍, റോഷന്‍ മാത്യുഎന്നിവരാണ് മൂത്തോനിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.

അനുരാഗ് കശ്യപും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ചിത്രം നിര്‍മ്മിക്കുന്നത് മിനി സ്റ്റുഡിയോയുടെ ബാനറില്‍ വിനോദ് കുമാറും കൂടാതെ അജയ് ജി റായ്, അലന്‍ മക്ക്അലക്സ്, അനുരാഗ് കശ്യപ് എന്നിവര്‍ ചേര്‍ന്നാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News