77 കോടിയുടെ അഗ്രീന്‍കോ അഴിമതി: എം.കെ രാഘവനെതിരെ എഫ്‌ഐആര്‍

കോഴിക്കോട്: കേരളാ സ്റ്റേറ്റ് അഗ്രികള്‍ച്ചറല്‍ കോ.ഓപ്. സൊസൈറ്റിയില്‍ 77 കോടി രൂപയുടെ അഴിമതി നടത്തിയ സംഭവത്തില്‍ എം.കെ രാഘവന്‍ എംപി ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു.

കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി വി.മധുസൂദനനാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്.

അഗ്രീന്‍കോ തുടങ്ങിയ ശേഷം സര്‍ക്കാരില്‍നിന്നും മറ്റും ലഭിച്ച ഗ്രാന്‍ഡ്, വായ്പ എന്നിവ തിരിമറി നടത്തി 77 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് കേസ്. ധനാപഹരണം, വ്യാജരേഖയുണ്ടാക്കല്‍, ഗൂഢാലോചന, അധികാര ദുര്‍വിനിയോഗം തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് എഫ്.ഐ.ആര്‍.

ജനറല്‍ മാനജേര്‍ പിവി ദാമോദരനാണ് ഒന്നാം പ്രതി. രണ്ടാം പ്രതി എംഡി ബൈജു രാധാകൃഷ്ണനും മൂന്നാം പ്രതി ചെയര്‍മാനായ എം.കെ രാഘവനുമാണ്. 2002 മുതല്‍ 2013 വരെ നടത്തിയ പ്രവര്‍ത്തനങ്ങളിലാണ് 77 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്. 2002 മുതല്‍ 2014വരെ എം.കെ രാഘവന്‍ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയര്‍മാന്‍ ആയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News