തിരിവനന്തപുരം നെയ്യാര്‍ ഡാമിനടുത്ത് തൊ‍ഴിലുറപ്പ് തൊ‍ഴിലാളിയുടെ ക‍ഴുത്തില്‍ പെരുമ്പാമ്പ് ചുറ്റിയ സംഭവം യഥാര്‍ഥ വീഡിയോ പുറത്ത്.

തിരുവനന്തപുരത്ത് തൊഴിലുറപ്പ് തൊഴിലാളിയുടെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റി കൂടെയുണ്ടായിരുന്ന തൊഴിലാളികളുടെ സമയോചിതമായ ഇടപെടലാണ് പെരുമ്പാമ്പിന്റെ പിടിയില്‍ നിന്നും അവതാരകനെ രക്ഷപ്പെടുത്തിയത്.

പിടികൂടിയ ശേഷം പാമ്പിനെ ക‍ഴുത്തിലിട്ടാണ് തൊ‍ഴിലാളികള്‍ നടന്ന് വരുന്നത്. ഇതിനിടയില്‍ ഒരാളുടെ പിടിവിട്ട് പോയപ്പോ‍ഴാണ് പാമ്പ് തൊ‍ഴിലാളിയുടെ ക‍ഴുത്തില്‍ കുരുക്ക് മുറുക്കുന്നത്.

പെരുംകുളങ്ങര പത്മാവിലാസത്തില്‍ ഭുവനചന്ദ്രന്‍ നായരുടെ കഴുത്തിലാണ് പെരുമ്പാമ്പ് ചുറ്റിയത്. തിരുവനന്തപുരത്ത് നെയ്യാര്‍ ഡാമിനടുത്ത് കിക്മ കോളേജ് അങ്കണത്തില്‍ തൊഴിലുറപ്പ് തൊഴിലിന്റെ ഭാഗമായി കാട് വെട്ടിത്തളിക്കുന്നതിനിടെ തൊഴിലാളികള്‍ പെരുമ്പാമ്പിനെ കണ്ടെത്തുകയായിരുന്നു.