കൂടത്തായ് കൊലപാതക കേസില്‍ പുതിയ വെളിപ്പെടുത്തലുമായി മഞ്ചാടിയില്‍ മാത്യുവിന്റെ ഭാര്യ അന്നമ്മ കൈരളി ന്യൂസിനോട്.

ജോളിയുമായി ഒരു സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നില്ല. വീട്ടിലെ കാര്യം ജോളിയെ ഏല്‍പ്പിച്ചാണ് താന്‍ ബന്ധുവീട്ടില്‍ പോയത്. പിന്നീട് അറിഞ്ഞത് മാത്യു മരണപെട്ടു എന്നാണ്. ഹാര്‍ട്ട് പേഷ്യന്റ് ആയതിനാല്‍ സംശയം തോന്നിയില്ല.

ജോളിയുമായി ഒരിക്കല്‍ പോലും മദ്യപിച്ചിട്ടില്ല. ജോളിയുടെ മൊഴി കള്ളമാണ്. മാത്യു ആരുമായും ഒരുമിച്ച് മദ്യപിക്കാറില്ലായിരുന്നു.

മാത്യുവിന് ജോളിയുമായി അങ്ങനെയൊരു ബന്ധമില്ല. മാത്യുവിന്റെ മരണ സര്‍ട്ടിഫിക്കറ്റില്‍ ഹൃദയാഘാതമെന്നാണ് രേഖപ്പെടുത്തിയത്. അതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കി.

വീട്ടില്‍ വളരെ സൗഹൃദമായാണ് ജോളി പെരുമാറിയത്. അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തി.