രാമവർമ്മപുരം ചേറൂരിൽ ബൈക്കപകടത്തിൽ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു. തൃശൂർ ഗവൺമെന്റ് എൻജിനിയറിങ് കോളേജിലെ വിദ്യാർഥി വടക്കാഞ്ചേരി സ്വദേശി ആലുംപറമ്പിൽ വീട്ടിൽ ജെറിൻ എബി (19) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന മറ്റൊരു വിദ്യാർഥിയെ പരിക്കുകളോെട ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേറൂർ പള്ളിമൂലയിൽ എൻജിനിയറിങ് കോളേജിനും വിമല കോളേജിനും സമീപത്തു വെച്ചായിരുന്നു അപകടം.
പൊലീസ്‌ ജീപ്പിലാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിക്കും മുമ്പ് ജെറിൻ മരിച്ചിരുന്നു.