സ്ഥാനാർത്ഥികൾക്കായി സമുദായ വോട്ട് ചോദിച്ച് എൻഎസ്എസ്; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി സമസ്ഥ നായർ സമാജം

എൻഎസ്എസിന്റെ വോട്ടു പിടിത്തതിനെതിരെ സമസ്ഥ നായർ സമാജം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ഭരണഘടന പ്രകാരം സമുദായ സംഘടനകൾ വോട്ടു ചോദിക്കുന്നത് ചട്ട ലംഘനമാണെന്ന് ചൂണ്ടി കാട്ടിയാണ് എസ്എൻഎസ് പരാതി നൽകിയത്. നപടി തൃപ്തികരമല്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് തീരുമാനം.

വട്ടിയൂർകാവിലുൾപ്പടെ ഉപതരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങളിൽ എൻഎസ്എസ്. പരസ്യമായും രഹസ്യമായും വോട്ടു ചോദിക്കുന്നതും ഒരു മുന്നണിയെ മാത്രം സഹായിക്കണമെന്ന പരോക്ഷ നിലപാട് സ്വീകരിക്കുന്നതും ഇന്ത്യൻ ഭരണഘന പ്രകാരം നിയമ വിരുദ്ധമാണെന്ന് ചൂണ്ടി കാട്ടിയാണ് സമസ്ഥ നായർ സമാജം ജനറൽ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

സ്വാർത്ഥ താൽപ്പര്യങ്ങൾക്കുവേണ്ടി ചില സ്ഥാനാർത്ഥികൾക്കായി എൻഎസ്എസ് നേതൃത്വം വോട്ടു ചോദിക്കുന്നത് നിയമ വിരുദ്ധമാണെന്നു മാത്രമല്ല അധാർമികവുമാണെന്ന് സമസ്ഥ നായർ സമാജം തെരഞ്ഞെടുപ്പ് കമ്മീഷനു നൽകിയ പരാതിയിൽ പറയുന്നു. മലയാള ദിന പത്രങ്ങളി വന്ന വാർത്തകളും എൻഎസ്എസ്. നേതൃത്വത്തിന്റെ പ്രസ്ഥാവനയും തെളിവായി പരാതിക്കൊപ്പം എസ്.എൻ.എസ് സമർപ്പിച്ചു തെരഞ്ഞെടുപ്പ് കമ്മീഷൻ ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് സമസ്ഥ നായർ സമാജത്തിന്റെ അടുത്ത നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News