പരസ്യ പ്രചരണം അവസാന ഘട്ടത്തിലേക്ക്; പ്രചാരണ രംഗത്ത് സജീവമായി എൽഡിഎഫ് സ്ഥാനാർഥി മനു റോയ്

തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോൾ വോട്ടർമാരെ നേരിൽ കണ്ട് പിന്തുണ ഉറപ്പിക്കുന്ന തിരക്കിലാണ് എറണാകുളത്തെ സ്ഥാനാർഥികൾ. എൽഡിഎഫ് സ്ഥാനാർഥി മനു റോയ് ഇന്ന് മണ്ഡലത്തിലെ വിവിധ മേഖലകളിൽ വോട്ടർമാരെ വീടുകളിലും സ്ഥാപനങ്ങളിലുമെത്തി നേരിൽ കാണുന്നത് തുടരും. സ്ഥാനാർഥിയുടെ പ്രചരണാർത്ഥം മണ്ഡലത്തിൽ റോഡ് ഷോകളും ഇന്ന് സംഘടിപ്പിച്ചിട്ടുണ്ട്. നാളെയാണ് പരസ്യ പ്രചാരണം അവസാനിക്കുന്നത്.

എറണാകുളത്തിന്റെ മനസ്സറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. പരസ്യ പ്രചാരണം നാളെ അവസാനിക്കുന്നതോടെ പ്രചാരണ രംഗത്ത് സജീവമാവുകയാണ് സ്ഥാനാർഥികൾ. വോട്ടർമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ മനസ്സിലാക്കാൻ കൂടിയാണ് എൽഡിഎഫ് സ്ഥാനാർഥി മനു റോയ് തെരഞ്ഞെടുപ്പ് പ്രചരണം ഉപയോഗിക്കുന്നത്. ഒറ്റപ്പെട്ട് കിടക്കുന്ന താന്തോണി തുരുത്തിൽ ഉൾപ്പടെ മനു റോയ് എത്തിയതോടെയാണ് തുരുത്തിലെ പ്രശ്നങ്ങൾ മണ്ഡലത്തിലും സജീവ ചർച്ചയായത്.

കുടിവെള്ളം, കൊതുക് ശല്യം, മാലിന്യം തുടങ്ങി നഗരം നേരിടുന്ന നിരവധി പ്രശ്നങ്ങൾ ആണ് ജനങ്ങൾ സ്ഥാനാർത്ഥിയുമായി പങ്ക് വെച്ചത്. നിരവധി ഘട്ടങ്ങളിലായി മനു റോയ് മണ്ഡലത്തിലെ പര്യടനം ഇതിനോടകം തന്നെ പൂർത്തിയാക്കി കഴിഞ്ഞു. വീണ്ടും മണ്ഡലത്തിലെ മറ്റ് ഭാഗങ്ങളിലെ വോട്ടർമാരെ നേരിൽ കണ്ടും റോഡ് ഷോയിൽ പങ്കെടുത്തും ഒരിക്കൽ കൂടി പിന്തുണ ഉറപ്പിക്കുകയാണ് ഇന്നത്തെ പ്രചരണത്തിലൂടെ മനു റോയ്. അതേ സമയം കലാശ കൊട്ടിന് സമയം അടുത്തതോടെ യുഡിഎഫ് എൻഡിഎ മുന്നണി സ്ഥാനാർഥികളും മണ്ഡലത്തിൽ പ്രചരണ രംഗത്ത് സജീവമാകുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News