മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ മകൾ വള്ളത്തോൾ വാസന്തി മേനോൻ അന്തരിച്ചു. 90 വയസ്സ് ആയിരുന്നു. സാമൂഹിക രാഷട്രീയ കലാ രംഗത്ത് സജീവ സാന്നിധ്യം ആയിരുന്നു.കലാമണ്ഡലം ഭരണ സമിതി അംഗമാണ്.

മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 2 മണി വരെ കലാമണ്ഡലത്തിൽ പൊതുദർശനത്തിന് വെയ്ക്കും. ശേഷം സ്വവസതിയിലും പൊതുദര്ശനം ഉണ്ടാകും. സംസ്കാര ചടങ്ങുകൾ നാളെയാണ്.