സര്‍വ്വം വിഷമയം; പഴങ്ങളിലും പച്ചക്കറികളിലും നിരോധിത കീടനാശിനികള്‍; ജൈവ പച്ചക്കറികളിലും വ്യാജന്‍മാര്‍

പൊതുവിപണിയിൽനിന്ന്‌ ശേഖരിച്ച മുന്തിരി, പച്ചമുളക്‌, കോളിഫ്‌ളവർ എന്നിവയിൽ നിരോധിത കീടനാശിനിയുടെ അംശം. കാർഷിക സർവകലാശാലാ നടത്തിയ പരിശോധനയിലാണ്‌ സംസ്ഥാനത്ത്‌ നിരോധിച്ച പ്രൊഫെനോഫോസ്‌ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയത്‌. മുന്തിരിയിൽ നിരോധിച്ചതടക്കം എട്ടിനം കീടനാശിനി കണ്ടെത്തി. ഇതിൽ ഒരു കീടനാശിനി മാത്രമാണ്‌ പ്രയോഗിക്കാൻ ശുപാർശയുള്ളത്‌. ആപ്പിളിലും തണ്ണിമത്തനിലും കീടനാശിനി സാന്നിധ്യമുണ്ട്‌. പച്ചമുളകിൽ ശുപാർശ ചെയ്‌തിട്ടില്ലാത്ത അഞ്ച്‌ കീടനാശിനി പ്രയോഗിച്ചിട്ടുണ്ടെന്നും വ്യക്തമായി. ജൈവപച്ചക്കറിയെന്ന പേരിൽ വിൽക്കുന്നതിൽ പലതും ‘വിഷം’ കലർന്ന വ്യാജനാണെന്ന്‌ കണ്ടെത്തി.

വെണ്ട, തക്കാളി, കാപ്സിക്കം, വെള്ളരി, പടവലം, പയർ എന്നിവയിൽ പ്രയോഗിക്കാൻ പാടില്ലാത്ത കീടനാശിനിയുണ്ട്‌. ജൈവം എന്ന ലേബൽ ഒട്ടിച്ച്‌ വൻ വിലയ്‌ക്ക്‌ വിൽക്കുന്ന പച്ചക്കറികൾ സുരക്ഷിതമല്ലെന്നത്‌ ഗൗരവത്തിൽ എടുക്കണമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ്‌ ശ്രദ്ധിക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്‌.

പൊതുവിപണിയിലെ ചുവപ്പ്‌ ചീര, ബീൻസ്‌, വെണ്ട, പാവൽ, വഴുതന, കത്തിരി, കാബേജ്‌, കാപ്‌സിക്കം, കോളിഫ്‌ളവർ, സാമ്പാർമുളക്‌, അമരയ്‌ക്ക, കറിവേപ്പില, മുരിങ്ങക്ക, പച്ചമുളക്‌, കോവയ്‌ക്ക, വെള്ളരി, പുതിന ഇല, സലാഡ്‌ വെള്ളരി, പടവലം, തക്കാളി, പയർ, ആപ്പിൾ, പച്ചമുന്തിരി, തണ്ണിമത്തൻ, ജീരകം, പെരുംജീരകം എന്നിവയിൽ കീടനാശിനിയുണ്ട്‌. 90 ശതമാനം കീടനാശിനികളും ശുപാർശ ചെയ്യാത്തതാണ്‌.

കൃഷിവകുപ്പിന്റെ ഇക്കോഷോപ്പുകളിൽ നിന്ന്‌ ശേഖരിച്ച പച്ചക്കറികളിലാണ്‌ ഏറ്റവും കുറവ്‌ കീടനാശിനി. കർഷകരിൽ നിന്നും നേരിട്ട് ശേഖരിച്ച 21 ഇനം പച്ചക്കറികളിൽ 14.39 ശതമാനത്തിൽ മാത്രമെ കീടനാശിനിയുള്ളൂ. പൊതു വിപണിയെ അപേക്ഷിച്ച് കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികൾ സുരക്ഷിതമാണ്‌. 2019 ജനുവരി മുതൽ ജൂൺ വരെ സേഫ്‌ ടു ഈറ്റ്‌ പദ്ധതിപ്രകാരം പരിശോധന നടത്തിയ 729 ഭക്ഷ്യവസ്തുക്കളിൽ 128 എണ്ണത്തിലാണ്‌ കീടനാശിനി കണ്ടെത്തിയത്‌. വെള്ളായണി കാർഷിക കോളേജിലെ കീടനാശിനി അവശിഷ്ട പരിശോധന ലബോറട്ടറിയിലായിരുന്നു പരിശോധന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News