കൂടത്തായി കൊലക്കേസിലെ മുഖ്യപ്രതി ജോളിയുടെ സുഹൃത്ത് റാണി പോലീസിനു മുന്നില്‍ ഹാജരായി.

വടകര റൂറല്‍ എസ്പി ഓഫീസിലെത്തിയ റാണിയില്‍ നിന്നും അന്വേഷണസംഘം മൊഴിയെടുക്കും.

രഹസ്യമായി എസ്പി ഓഫിസിലെത്തിയ റാണിക്ക് അറിവുണ്ടോ എന്ന് പരിശോധിക്കും. തലശ്ശേരിയില്‍ നിന്നും രണ്ടു പേരോടൊപ്പം ഓട്ടോ റിക്ഷയിലാണ് എത്തിയത്.

കൊയിലാണ്ടിയിലാണ് റാണിയുടെ വീടെങ്കിലും തലശ്ശേരിയിലെ ഒരു ബന്ധുവീട്ടിലായിരുന്നു ഇത്രയും ദിവസം.

പൊലീസ് പിടിച്ചെടുത്ത ജോളിയുടെ മൊബൈല്‍ ഫോണില്‍ നിന്നാണ് റാണിയെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചത്.

എന്‍ഐടി പരിസരത്തെ തയ്യല്‍ക്കടയില്‍ ജോലി ചെയ്തിരുന്ന ഇവരെ ചോദ്യം ചെയ്താല്‍ ജോളിയുടെ ജീവിതത്തെ കുറിച്ച് വ്യക്തമായ തെളിവുകള്‍ കിട്ടുമെന്ന് പൊലീസ് അറിയിച്ചു.

വര്‍ഷം മാര്‍ച്ചില്‍ എന്‍ഐടിയില്‍ നടന്ന രാഗം കലോത്സവത്തിലും ഇവര്‍ ജോളിക്കൊപ്പം എത്തിയിരുന്നു.

എന്‍ഐടി തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ച ജോളിക്കൊപ്പം യുവതി നില്‍ക്കുന്ന ചിത്രങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.