ജാതി പറഞ്ഞ് വോട്ടു പിടിച്ചാല്‍ കര്‍ശന നടപടി; എന്‍എസ്എസിനെതിരെ ആഞ്ഞടിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: എന്‍എസ്എസിനെതിരെ ആഞ്ഞടിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ജാതി പറഞ്ഞ് വോട്ട് ചോദിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മീണ വ്യക്തമാക്കി. പെരുമാറ്റ ചട്ടം സാമുദായിക സംഘടനകള്‍ക്കും ബാധകമാണെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

ജാതി, മത സംഘടനകള്‍ പരസ്യമായി വോട്ടഭ്യര്‍ത്ഥിക്കുന്നത് ചട്ടലംഘനം തന്നെയാണ്. രാഷ്ട്രീയത്തില്‍ ഇടപെടണമെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യണം. ജാതിയും മതവും പറഞ്ഞ് ഇതൊരു കലാപ ഭൂമിയാക്കാന്‍ പാടില്ല. ഇത് ജാതി തെരഞ്ഞെടുപ്പല്ല, രാഷ്ട്രീയ തെരഞ്ഞെടുപ്പാണ്. സമദൂരം ശരിദൂരമാക്കിയതാണ് പ്രശ്‌നമായതെന്ന് ടിക്കാറാം മീണ പറഞ്ഞു.

കള്ളവോട്ടുകള്‍ തടയാന്‍ പോളിങ് ഏജന്റുമാര്‍ ജാഗ്രത കാണിക്കണമെന്നും ടിക്കാറാം മീണ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News