തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനെതിരായ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നെന്ന് മന്ത്രി കെ ടി ജലീല്‍.

608-ാം റാങ്കുകാരന്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയത് അസ്വഭാവികമാണെന്നും അഭിമുഖത്തില്‍ അനര്‍ഹമായി മാര്‍ക്ക് നേടിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും ജലീല്‍ ആവശ്യപ്പെട്ടു.

മാധ്യമങ്ങള്‍ സത്യാവസ്ഥ അന്വേഷിക്കണം. മാധ്യമങ്ങള്‍ ഇടതുപക്ഷ നേതാക്കളുടെ വീട്ടുപടിക്കല്‍ മാത്രം പോയാല്‍ പോരാ. മോഡറേഷന്‍ വേണ്ടെന്ന് പറയാന്‍ പ്രതിപക്ഷ നേതാവിനും കെഎസ്‌യുവിനും ധൈര്യമുണ്ടോയെന്നും മന്ത്രി കെ ടി ജലീല്‍ ചോദിച്ചു.