ജസ്റ്റിസ് എസ് എ ബോബ്‌ഡെ സുപ്രിംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായേക്കും

ജസ്റ്റിസ് എസ് എ ബോബ്‌ഡെ സുപ്രിംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായേക്കും. ബോബ്‌ഡെയുടെ പേര് നിർദേശിച്ച് നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് കത്തയച്ചു. രഞ്ജൻ ഗോഗോയി കഴിഞ്ഞാൽ സുപ്രിംകോടതിയിലെ ഏറ്റവും മുതിർന്ന അഭിഭാഷകനാണ് എസ്എ ബോബ്ഡെ

നവംബർ 17 നാണ്ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിരമിക്കുന്നത്. രഞ്ജൻ ഗൊഗോയ് കഴിഞ്ഞാൽ സുപ്രിംകോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയാണ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ. മധ്യപ്രദേശ് മുൻ ചീഫ് ജസ്റ്റിസായിരുന്ന ബോബ്ടെ 2013 ഏപ്രിൽ 12 നാണ് സുപ്രിംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത്. മഹാരാഷ്ട്ര നാഷണൽ ലോ യൂണിവേഴ്‌സിറ്റി ചാൻസലറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

1978 ൽ ബോംബേ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിൽ അഭിഭാഷകനായാണ് എസ്എ ബോബ്‌ഡെ നിയമരംഗത്തെത്തുന്നത്. 2000 ൽ ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. ബോബ്‌ഡയുടെ പേര് ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് നിർദേശിച്ചു ജസ്റ്റിസ് രഞ്ജൻ ഗോഗോയി കത്തയച്ചു. 2021 ഏപ്രിൽ 23നാണ് ബോബ്ടെ വിർമിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News