വി എസ് അച്യുതാനന്ദനെ ആക്ഷേപിച്ച കെ സുധാകരന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. സുധാകരന്റെ ആക്ഷേപം കോണ്‍ഗ്രസിനെ അപഹാസ്യരാക്കുമെന്നും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഇതിനെതിരെയുള്ള പ്രതികരണം വോട്ടര്‍മാര്‍ നല്‍കുമെന്നും കോടിയേരി ബാലകൃഷ്ണന്‍.

കഴിഞ്ഞ ദിവസം വട്ടിയൂര്‍ക്കാവ് കുടപ്പനക്കുന്നില്‍ കോണ്‍ഗ്രസ് പൊതുയോഗത്തനിടെ പ്രായത്തെപോലും ബഹുമാനിക്കാതെ വി എസ് അച്യുതാന്ദനെ കെ സുധാകരന്‍ അതിക്ഷേപിച്ചിരുന്നു. സുധാകരന്റെ ഈ പാര്‍മര്‍ശത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

സുധാകരന്റെ ആക്ഷേപം കോണ്‍ഗ്രസിനെ അപഹാസ്യരാക്കുമെന്നും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ വോട്ടര്‍മാര്‍ ഇതിനെതിരെ പ്രതികരിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഇതാദ്യമല്ല കെ സുധാകരന്‍ വ്യക്തിപരാമായ ആക്ഷേപം നടത്തുന്നത്. ലോക് സഭാ തെരഞ്ഞെടുപ്പില്‍ തന്റെ തെരഞ്ഞടുപ്പ് പ്രചരണ വീഡിയോയില്‍ പി കെ ശ്രീമതി ടീച്ചര്‍ക്കതിരെ വ്യക്തിപരമായി ആക്ഷേപം നടത്തിയത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

ശബരിമല സ്ത്രീ പ്രവേശനവിധി വന്ന സമയം കോടതിയെപോലും സുധാകരന്‍ കളിയാക്കിയിരുന്നു. ദാമ്പത്യേതര ബന്ധം നിയമാനുസ്രിതമാണെന്ന് കേടതി പറഞ്ഞപ്പോള്‍, വിധി പുറപ്പെടുവിച്ച ജഡ്ജി വീട്ടില്‍ ചെല്ലുമ്പോള്‍ ഭാര്യ മറ്റൊരാളോടൊപ്പം കിടക്ക പങ്കിടുന്നത് കണ്ടാല്‍ സഹിക്കുമോ എന്നായിരുന്നു സുധാകരന്റെ ആക്ഷേപം.

എന്നാല്‍ എഴുപത് തികഞ്ഞ കെ സുധാകരന്‍ വി എസിന്റെ പ്രായം പറഞ്ഞ് ആക്ഷേപിച്ചതില്‍ വലിയ പ്രതിഷേധങ്ങളാണുയരുന്നത്.