വി എസിന് എതിരായ അധിക്ഷേപം; കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ നെറികേട്: ഡിവൈഎഫ്‌ഐ

കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍ കേരളത്തിലെ സമുന്നതനായ കമ്മ്യൂണിസ്റ്റ് നേതാവ് വി.എസ് അച്യുതാനന്ദനെതിരെ നടത്തിയ വ്യക്തി അധിക്ഷേപം കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നെറികേടാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

വട്ടിയൂര്‍ക്കാവില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലാണ് സുധാകരന്‍ വി.എസിനെതിരെ തരംതാണ പരാമര്‍ശം നടത്തിയത്. ഇത് തികച്ചും അപലപനീയമാണ്. ഇന്ത്യയിലെ തന്നെ തല മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് വി.എസ്. കോണ്‍ഗ്രസ്സ് ദേശീയ നേതാവ് രാഹുല്‍ ഗാന്ധി പോലും അദ്ദേഹത്തിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്താനിടയില്ല.

കേരളത്തിലെ കോണ്ഗ്രസ്സ് നേതാക്കളെ ബാധിച്ചിരിക്കുന്ന അഹങ്കാരവും ധാര്‍ഷ്ട്യവുമാണ് സുധാകരന്റെ പ്രസംഗത്തില്‍ പ്രതിഫലിക്കുന്നത്. ഇടതുപക്ഷ സ്ഥാനാര്‍ഥികളെയും ഇടതു നേതാക്കളെയും വ്യക്തിപരമായി അധിക്ഷേപിക്കുക എന്ന നയമാണ് ഉപതെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആദ്യഘട്ടം മുതല്‍ കൊണ്‌ഗ്രെസ്സ് സ്വീകരിച്ച് വരുന്നത്. ഇതിന്റെ തുടര്‍ച്ചയാണ് സഖാവ് വി.എസ് നെതിരെ നടത്തിയ പരാമര്‍ശം.

പ്രതിപക്ഷ നേതാവ്, കെ.പി.സി.സി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ പ്രതികരിക്കണം. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി എല്‍.ഡി.എഫ് ഉപതെരഞ്ഞടുപ്പിന്റെ പ്രചാരണ രംഗത്ത് കളം നിറഞ്ഞപ്പോള്‍ പാലാ ഉപതിരഞ്ഞെടുപ്പ് തോല്‍വി ആവര്‍ത്തിക്കുമെന്ന ഭീതിയില്‍ വിറളിപൂണ്ടാണ് ഇത്തരം വ്യക്തിഹത്യകളിലേക്ക് യു.ഡി.എഫ് തിരിയുന്നത്.

ഇടതുപക്ഷ ഭരണത്തിനെതിരെ അരോപണങ്ങള്‍ പോലും ഉന്നയിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ രാഷ്ട്രീയം പറയാതെ കേവലം വ്യക്തി പരമായ ആരോപണങ്ങളിലേക്ക് തരംതാഴുകയാണ് യു.ഡി.എഫ്. കേരളത്തിലെ പ്രബുദ്ധ ജനത ഇത് തിരി ച്ചറിയുമെന്നും ഇതിനെതിരായ വിധിയെഴുത്തായിരിക്കും ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാന്‍ പോകുന്നതെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News