തുലാവര്‍ഷം ശക്തിപ്രാപിക്കുന്നു; ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം ശക്തിപ്രാപിച്ചതോടെ മഴ കനത്തു. ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 10 വരെ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് പൊന്മുടിയില്‍ സഞ്ചാരികള്‍ക്ക് രണ്ട് ദിവസത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. കോഴിക്കോട് കോട്ടൂരില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.

തിരുവനന്തപുരത്ത് പൊന്മുടി, കല്ലാര്‍ മേഖലകളില്‍ ഇന്നലെ ആറ് മണിക്കൂര്‍ തുടര്‍ച്ചയായി കനത്ത മഴ പെയ്തു. മലവെള്ളപാച്ചിലില്‍ പൊന്നന്‍ചുണ്ട്, മണലി പാലങ്ങള്‍ മുങ്ങി. കല്ലാര്‍, വാമനപുരം നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. കിള്ളിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാഭരണകൂടം അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News