സൗദിയില്‍ തൊഴിലാളികള്‍ക്ക് സുരക്ഷാ നല്‍കുന്ന പുതിയ നിയമം ഞായറാഴ്ച മുതല്‍

സൗദി അറേബ്യയില്‍ തൊഴിലാളികള്‍ക്ക് സുരക്ഷാ നല്‍കുന്ന പുതിയ നിയമം ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്നു. തൊഴിലാളികള്‍ക്കെതരെ കയ്യേറ്റം, മാനസിക പീഢനം, ചീത്ത വിളിക്കല്‍, പരിഹസിക്കല്‍, നിസ്സാരമാക്കല്‍ തൂടങ്ങിയ കൃത്യങ്ങള്‍ക്കെതിരെ സുരക്ഷ നല്‍കുന്ന പുതിയ നിയമമാണ് നിലവില്‍ വരിക.

തൊഴിലുടമ തൊഴിലാളിയുടെ മേലും തിരിച്ചു നടത്തുന്ന കയ്യേറ്റങ്ങള്‍, മേധാവിമാരും സഹ പ്രവര്‍ത്തകരും നടത്തുന്ന കയ്യേറ്റങ്ങള്‍, ബ്ലാക്‌മെയില്‍ ചെയ്യല്‍, ചീത്ത വിളിക്കല്‍, മാനസിക, ശാരീരിക ഇതര പീഡനങ്ങള്‍, സാമ്പത്തിക നഷ്ടമുണ്ടാക്കല്‍,
മറ്റു മാനസിക ശാരീരിക പീഡനങ്ങള്‍ക്കെതിരെയും നിയമം സുരക്ഷാ ഉറപ്പാക്കുന്നു.

തന്റെ ജീവനു അപകടം സംഭവിക്കുമെന്ന് തോന്നുന്ന ഘട്ടങ്ങളില്‍ തൊഴിലിടങ്ങള്‍ വിട്ട് പോവാന്‍ തൊഴിലാളിക്കു അനുവാദം നല്‍കുന്നതാണ് പുതിയ നിയമം. കയ്യേറ്റങ്ങളോ പീഢനങ്ങളോ സംഭവിച്ച് 5 ദിവസത്തിനകം ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ തൊഴിലാളിക്ക് ഇമെയില്‍ മുഖേനയും മറ്റു പരാതി നല്‍കാവുന്നതാണ് എന്ന് നിയമത്തില്‍ പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News