സ്‌കൂളിലെ മാലിന്യടാങ്കില്‍ വീണ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

സ്‌കൂളിലെ മാലിന്യ ടാങ്കില്‍ വീണ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. കൊല്ലം ഏരൂരിലാണ് സ്‌കൂളിലെ മാലിന്യ ടാങ്കിലേയ്ക്ക് വീണ കുട്ടികള്‍ക്ക് പരിക്ക് പറ്റിയത്. ഇവരെ അഞ്ചൂരിലെ സ്വകാര്യ ആശപത്രിയില്‍ പ്രവേശിപ്പിച്ചു.

ഏരൂര്‍ എല്‍പി സ്‌കൂളിലെ ഒന്നാ ക്ലാസ് വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്. രണ്ട് കുട്ടികളുടെ കയ്യിലേയും കാലിലേയും എല്ലുകള്‍ക്ക് പൊട്ടലുണ്ട്. ഉചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്.

സ്‌കൂളിലെ കൈ കഴുകുന്ന പൈപ്പിനോട് ചേര്‍ന്നുള്ള മാലിന്യ ടാങ്കിലെ സ്ലാബ് തകര്‍ന്ന് കുട്ടികള്‍ അകത്തേയ്ക്ക് വീഴുകയായിരുന്നു. സ്‌കൂള്‍ അധികൃതരും നാട്ടുകാരും ചേര്‍ന്നാണ് കുട്ടികളെ പുറത്തെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here