തലസ്ഥാന നഗരത്തെ ആവേശത്തിലാഴ്ത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്തിന്റെ റോഡ് ഷോ. പരസ്യപ്രചരണം നാളെ അവസാനിക്കാനിരിക്കെ മണ്ഡലത്തിലുടനീളമെത്തിയുള്ള ഒരു അവസാനവട്ട് വോട്ടഭ്യര്‍ത്ഥനയ്ക്ക് വലിയ സ്വീകാര്യതയാണ് ജനങ്ങളില്‍ നിന്നും ലഭിച്ചത്. നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു റോഡ് ഷോ.

കണ്ണമ്മൂല ജംഗ്ഷനില്‍ നിന്നും സിപിഐ(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനവൂര്‍ നാഗപ്പന്‍ ഫ്‌ലാഗ് ഓഫ് ചെയ്ത അഡ്വ.വി.കെ പ്രശാന്തിന്റെ റോഡ് ഷോ തലസ്ഥാന നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ ചുവപ്പണിയിച്ചു.

25 കേന്ദ്രങ്ങളിലൂടെയാണ് റോഡ് ഷോ കടന്നു പോയത്. നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയുള്ള റോഡ് ഷോയില്‍ പ്രായഭേദമന്യയാണ് പ്രവര്‍ത്തകരും യുവാക്കളും അണിനിരന്നത്.

ഈ ആവശത്തോടെ മണ്ഡലത്തില്‍ വലിയ വിജയം ഇത്തവണ എല്‍.ഡി.എഫ് നേടുമെന്ന് വി.കെ പ്രശാന്ത് പറഞ്ഞു.