കേരളം വികസനത്തിന്റെ മാതൃകകളാണ് പുതിയകാലത്ത് സൃഷ്ടിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിലുള്‍പ്പെടെ എല്ലാ മേഖലകളിലും കേരളം വിപ്ലവകരമായ മാറ്റങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

കോണ്‍ഗ്രസ് സാമുദായികമായി ആളുകളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. ബിജെപിയുടെ വാലില്‍ തൂങ്ങിയാണിപ്പോള്‍ കോണ്‍ഗ്രസിന്റെ നടപ്പ്.

സര്‍ക്കാറിനെതിരെ ഒന്നും പറയാനില്ലാത്തത്‌കൊണ്ടാണ് ബിജെപി വ്യക്തിഹത്യ നടത്തുന്നതെന്നും പ്രതിപക്ഷം സര്‍ക്കാറിനെതിരെ ഉണ്ടയില്ലാ വെടികള്‍ പൊട്ടിക്കുകയാണെന്നും വിഎസ് പറഞ്ഞു.

വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വികെ പ്രശാന്തിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.