സര്‍വ്വകലാശാലകളില്‍ ഫയല്‍ അദാലത്ത് ആരംഭിച്ചത് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ. വിദ്യാര്‍ത്ഥി സമ്പര്‍ക്കപരിപാടി എന്ന പേരില്‍ നടത്തിയ അദാലത്തില്‍ ഉമ്മൻചാണ്ടി പങ്കെടുത്ത് അക്കാദമികകാര്യങ്ങളില്‍ തീരുമാനം കൈക്കൊള്ളുകയും വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യം നല്‍കുകയും ചെയ്തു.

സര്‍വ്വകലാശാലനിയമത്തില്‍‌ ഒരിടത്തും മുഖ്യമന്ത്രി സര്‍വ്വകലാശാല അധികാരികളുടെ ഗണത്തില്‍പ്പെടുന്നില്ലാത്തതിനാൽ നിയമപ്രകാരം അക്കാദമിക കാര്യങ്ങളില്‍ ഇടപെട്ടുകൊണ്ട് ഉമ്മന്‍ചാണ്ടി അദാലത്തില്‍ കൈക്കൊണ്ട തീരുമാനങ്ങളെല്ലാം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

എന്‍എസ്എസ്/എന്‍സിസി ഗ്രേസ് മാര്‍ക്ക് ലഭിയ്ക്കുന്നതിനുള്ള അപേക്ഷകള്‍‌ പഠിച്ചുകൊണ്ടിരുന്ന സിലബസ് മാറിയതിനാല്‍ മേഴ്സി ചാന്‍സ് പരീക്ഷകള്‍ നടത്തുന്നതിനുള്ള അപേക്ഷകള്‍,മോഡറേഷൻ അനുവദിക്കുന്നതിനുള്ള അപേക്ഷകള്‍.

റീവാലുവേഷന്‍ സംബന്ധിച്ച പരാതികള്‍ തുടങ്ങിയവയാണ് 2014 സെപ്റ്റംബർ 5 ന് പരിഗണിച്ചത്. പിന്നീട് 2017 ഡിസംബറിലും, 2019 ഫെബ്രുവരിയിലും വിദ്യാഭ്യാസമന്ത്രിമാര്‍ പങ്കെടുത്തു അദാലത്ത് നടന്നു.

ഈ അദാലത്തുകള്‍ക്കെല്ലാം 2014-ല്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പങ്കെടുത്ത അദാലത്തിനായി ഇറക്കിയ നടപടിക്രമങ്ങളാണ് ബാധകമായിരുന്നത്.

ഇതുപ്രകാരം സിന്‍ഡിക്കേറ്റ് ഉപസമിതി കണ്‍വീനര്‍മാരായി നിര്‍വ്വഹണസമിതി രൂപീകരിക്കുകയും ഈ സമിതിയ്ക്ക് അദാലത്ത് ദിവസവും അതിന്റെ തലേദിവസം പരാതികള്‍ തീര്‍പ്പാക്കുന്നതിനായി സിന്‍ഡിക്കേറ്റിന്റെ അധികാരങ്ങള്‍ നല്‍കുന്നതിനും തീരുമാനിച്ചിരുന്നു.

ഈ തീരുമാനങ്ങള്‍ 2019 ഫെബ്രുവരിയിൽ നടന്ന അദാലത്തിനും ബാധകമായിരുന്നു. ഇതുകൂടാതെ അക്കാദമിക കൗണ്‍സിലിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ആയ ഡീന്‍സ് കമ്മിറ്റി ഈ അദാലത്തുകളിലെല്ലാം സന്നിഹിതരാവുകയും തീരുമാനങ്ങളെല്ലാംതന്നെ ഡീന്‍സ് കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായി കൈക്കൊള്ളുകയുമാണുണ്ടായത്.

എം.ജി. യൂണിവേഴ്സിറ്റി ആക്ടില്‍ ചാപ്റ്റര്‍ 3 പ്രകാരം ചാന്‍സലറായ ഗവര്‍ണര്റും പ്രോ-ചാന്‍സലര്റായ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമാണ് സര്‍വ്വകലാശാല അധികാരികള്‍.

ചാന്‍സലറുടെ അഭാവത്തില്‍ പ്രോ-ചാന്‍സലര്‍ക്ക്, ചാന്‍സിലറില്‍ നിക്ഷിപ്തമായ എല്ലാ അധികാരവും വിനിയോഗിക്കാന്‍ എം.ജി. യൂണിവേഴ്സിറ്റി ആക്ട് (3) സെക്ഷന്‍ 11 (ii) അധികാരം നല്‍കുന്നുൻണ്ട്.

എന്നാല്‍ സര്‍വ്വകലാശാലനിയമത്തില്‍‌ ഒരിടത്തും മുഖ്യമന്ത്രി സര്‍വ്വകലാശാല അധികാരികളുടെ ഗണത്തില്‍പ്പെടുന്നില്ല.

അതിനാൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ അദാലത്തില്‍ പങ്കെടുത്ത് അക്കാദമികകാര്യങ്ങളില്‍ തീരുമാനം കൈക്കൊള്ളുകയും വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യം നല്‍കുകയും ചെയ്തത്. സര്‍വ്വകലാശാലാ നിയമപ്രകാരം ചട്ടവിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.